Categories
latest news

മോദിയുടെ പിൻഗാമിയായി യോഗി വരുമോ ??യുപിയിൽ പുതിയ ചർച്ച… യോഗി വീണ്ടും അധികാരത്തിലേക്ക്

ഉത്തർപ്രദേശിൽ ചരിത്രത്തിലാദ്യമായി 5 വർഷം തികച്ച് യോഗി രണ്ടാമതും മുഖ്യമന്ത്രി ആവുകയാണ്. എക്സിറ്റ് പോൾ ഫലങ്ങൾ ശെരിവെച്ച് ബിജെപി 263 സീറ്റുകളോടെ അധികാരം ഉറപ്പിച്ചിരിക്കുകയാണ് യുപി യിൽ. ആദ്യമായാണ് ഒരു മുഖ്യമന്ത്രി ഭരണം പൂർത്തിയാക്കി വീണ്ടും അധികാരത്തിൽ വരുന്നത്.

അവസാനമായി 1985ലാണ് യുപിയിൽ അധികാരത്തുടർച്ച ഉണ്ടാവുന്നത്. കോൺഗ്രസിന്റെ നാരായൺ ദത്ത് തിവാരിയാണ് അന്ന് അധികാരത്തുടർച്ച നേടിയത്.

thepoliticaleditor

37 വർഷങ്ങൾക്കിപ്പുറം യോഗി ചരിത്രം കുറിക്കുമ്പോൾ ഹിന്ദുത്വ രാഷ്ടീയം ദേശീയ തലത്തിൽ ശക്തമാക്കാനുള്ള നീക്കത്തിനുള്ള അംഗീകാരമായി കൂടി അത് മാറും.

പ്രിയങ്കയുടെ നിരന്തര ശ്രമങ്ങൾ ഫലം കാണാതെ കോൺഗ്രസ്സ് തകർന്നടിയുന്ന കാഴ്ചയാണ് യുപി യിൽ കാണാനായത്.വെറും രണ്ട് സീറ്റ് മാത്രമാണ് കോൺഗ്രസിന് നേടാനായത്. 135 സീറ്റുകൾ നേടിയ സമാജ് വാദി പാർട്ടിയിയായിരിക്കും പ്രതിപക്ഷത്ത്.

മോദിയുടെ പിൻഗാമിയാകുമോ യോഗി എന്ന ചർച്ചയാണ് ഇപ്പോൾ സജീവമായി നടക്കുന്നത്.

യുപിയിലെ ജയം വരാനിരിക്കുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പിലും ബിജെപിക്ക്‌ ഗുണം ചെയ്യും. ബിജെപിക്ക് ധൈര്യമായി രാഷ്ട്രപതി സ്ഥാനാർഥിയെ നിർത്താം.
രാഷ്ട്രപതി തിരഞ്ഞെടുപ്പിന് ഏറ്റവുമധികം സീറ്റുകളുള്ളത് യുപിയിൽ നിന്നാണ്. 403 നിയമസഭാ സീറ്റുകൾ.

കോവിഡ് രണ്ടാം തരംഗ പ്രതിരോധത്തിൽ പറ്റിയ പിഴവുകളും തീവ്രഹിന്ദുത്വ വക്താവെന്ന വിശേഷണങ്ങളുമൊക്കെ മറികടന്നാണ് യോഗി ഭരണത്തുടർച്ച ഉണ്ടാക്കിയിരിക്കുന്നത്. അക്രമരഹിത ഭരണം, സൗജന്യ റേഷൻ, കർശന പോലീസ് നടപടികൾ തുടങ്ങിയ ആയുധങ്ങളാണ് യോഗി പ്രയോഗിച്ചത്.

പ്രചാരണത്തിന്റെ തുടക്കത്തിൽ വികസനം ചർച്ചയാക്കിയ യോഗി പതിയെയാണ് ധ്രുവീകരണത്തിൻ്റെ ആയുധങ്ങൾ ഒന്നൊന്നായി പുറത്തെടുത്തത്.

അഖിലേഷ് യാദവിനെ തീവ്രവാദിയായി പോലും മുദ്ര കുത്തി. ബംഗാളും, കേരളവും പോലെ ആകാതിരിക്കണമെങ്കിൽ ബിജെപിക്ക് വോട്ടു ചെയ്യണമെന്ന് പറഞ്ഞ് ധ്രുവീകരണ ശ്രമം ആളിക്കത്തിച്ചു.

സമാജ് വാദി പാർട്ടി വീണ്ടും അധികാരത്തിലെത്തിയാല്‍ ക്രമസമാധാനം വഷളമാകുമെന്ന ബിജെപി പ്രചാരണം താഴെത്തട്ട് മുതല്‍ പാര്‍ട്ടിക്ക് തിരിച്ചടിയായി.

രണ്ടാംവട്ടം അധികാരത്തിലെത്തുന്ന ആദ്യത്തെ ബിജെപി മുഖ്യമന്ത്രികൂടിയാണ് ആദിത്യനാഥ്. അഞ്ച് വര്‍ഷ കാലാവധി പൂര്‍ത്തീകരിക്കുന്ന മൂന്നാമത്തെ മുഖ്യമന്ത്രികൂടിയ…

.അഞ്ച് വര്‍ഷ കാലാവധി പൂര്‍ത്തീകരിക്കുന്ന മൂന്നാമത്തെ മുഖ്യമന്ത്രികൂടിയാണ് ആദിത്യനാഥ്. ബഹുജന്‍ സമാജ് പാര്‍ട്ടി മുഖ്യമന്ത്രി മായാവതി (2007-12), …ബഹുജന്‍ സമാജ് പാര്‍ട്ടി മുഖ്യമന്ത്രി മായാവതി (2007-12), സമാജ് വാദി പാര്‍ട്ടിയുടെ അഖിലേഷ് യാദവ് (2012-17) എന്നിവരാണ് മറ്റു രണ്ടുപേര്‍.

Spread the love
English Summary: yogi makes triumphant victory in UP

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick