Categories
kerala

നോക്കുകൂലിക്ക് ഇനി സിപിഎം പിന്തുണ കിട്ടില്ല, കുറ്റകൃത്യമായി കാണുമെന്ന് കോടിയേരി…ദശാബ്ദങ്ങള്‍ക്കു മുമ്പേ പരസ്യമായി ആദ്യം എതിര്‍ത്ത നേതാവ് പിണറായി

നോക്കു കൂലി വിഷയത്തില്‍ ഇനി സി.പി.എം. പിന്തുണ സി.ഐ.ടി.യുവിന് ലഭിക്കാനിടയില്ല. നോക്കുകൂലി വാങ്ങുന്നത് വ്യക്തിപരമായ കുറ്റകൃത്യമായി കണക്കാക്കുമെന്ന സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന വിരല്‍ ചൂണ്ടുന്നത് നോക്കുകൂലിക്ക് സംഘടനയുടെ പിന്തുണ ഇനി മുതല്‍ ലഭിക്കില്ല എന്നതാണ്. നോക്കുകൂലി വാങ്ങിയാല്‍ അതിനുത്തരവാദികള്‍ അതാത് തൊഴിലാളികള്‍ മാത്രമായിത്തീരുമെന്നര്‍ഥം.

കേരളത്തിലെ കയറ്റിറക്ക് തൊഴില്‍ മേഖലയില്‍ സി.പി.എം. നേതൃത്വം വരുത്തുന്ന ഏറ്റവും വലിയൊരു തൊഴില്‍ സമീപന വ്യതിയാനമായിത്തീരുകയാണ് നോക്കുകൂലിക്കാര്യം.

thepoliticaleditor

കേരളത്തില്‍ നോക്കുകൂലിക്കെതിരെ ദശാബ്ദങ്ങള്‍ക്കു മുമ്പേ തന്നെ ആദ്യമായി പരസ്യമായി വാളുയര്‍ത്തിയ നേതാവ് പിണറായി വിജയനായിരുന്നു. അതുകൊണ്ടു തന്നെ നോക്കുകൂലിയെ ഇപ്പോള്‍ സി.പി.എം. തന്നെ കുറ്റകൃത്യമായി കാണുന്നുവെന്ന പ്രഖ്യാപനത്തിന്റെ ക്രെഡിറ്റും പിണറായിക്കു തന്നെ.

നോക്കുകൂലി വ്യക്തിപരമായ കുറ്റകൃത്യമായി കാണുമെന്ന് കോടിയേരി ബാലകൃഷ്ണൻ സിപിഎം സംസ്ഥാന സമ്മേളന നഗരിയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കവെയാണ് വ്യക്തമാക്കിയത് .. ഇതു സംബന്ധിച്ച ശക്തമായ നിർദേശം അംഗങ്ങൾക്കു നൽകുമെന്നും കോടിയേരി പറഞ്ഞു.

പാർട്ടിയുടെ താഴേത്തട്ടിൽ രാഷ്ട്രീയ ചർച്ചകൾ കുറയുന്നതായി അഭിപ്രായം ഉയർന്ന സാഹചര്യത്തിൽ അതിനുള്ള സംവിധാനം ഒരുക്കും. സ്ത്രീ പുരുഷ സമത്വം പാർട്ടിയിൽ ഉണ്ടാകണമെന്ന് പ്രതിനിധികളിൽനിന്ന് നിർദേശം ഉണ്ടായി. സ്ത്രീപക്ഷ കേരളത്തിനായി പാർട്ടി മുന്നോട്ടു വരണം, പാർട്ടിയും സ്ത്രീപക്ഷമാകണം.

പൊലീസിനെ സംബന്ധിച്ചു ചർച്ചയിൽ വിമര്‍ശനം ഉണ്ടായില്ലെന്നു കോടിയേരി ചോദ്യത്തിനു മറുപടിയായി പറഞ്ഞു. സർക്കാരിന്റെ നയമാണ് പൊലീസ് നടപ്പിലാക്കേണ്ടത്. ആ നയം നടപ്പിലാക്കാൻ സർക്കാരിന് അറിയാം. അല്ലാതെ ഇടത് നയം നടപ്പിലാക്കാനല്ല പൊലീസ്. പാർട്ടി പിന്തുണ പൊലീസിന് ആവശ്യമില്ല. ഇടതിന് ജനസൗഹൃദ പൊലീസ് നയമാണുള്ളത്. അതല്ലാതെ വരുമ്പോൾ സർക്കാർ തിരുത്തും. പൊലീസിന്റെ പ്രവർത്തനത്തിൽ എല്ലാക്കാലത്തും ഒറ്റപ്പെട്ട വിമർശനങ്ങൾ ഉണ്ടായിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു. സിപിഐയെക്കുറിച്ച് പുറത്തു പറയേണ്ട വിമർശനം വന്നിട്ടില്ലെന്നും എല്‍ഡിഎഫിൽ പറയേണ്ട കാര്യങ്ങളേ ഉള്ളൂ എന്നും കോടിയേരി പറഞ്ഞു.

Spread the love
English Summary: CPM to renovate CITU policies

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick