നടക്കുന്നത് സംഘടിത ആക്രമണം, ജനത്തെ അണിനിരത്തി നേരിടും: കോടിയേരി ബാലകൃഷ്ണൻ

നയതന്ത്ര സ്വർണക്കടത്തുകേസുമായി ബന്ധപ്പെട്ട ഇപ്പോഴത്തെ വിവാദങ്ങൾ സംസ്ഥാനത്ത് രാഷ്ട്രീയ അസ്ഥിരത ഉണ്ടാക്കാനെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബാംഗങ്ങൾക്കും എതിരായ പ്രചാരണമാണ് മുഖ്യ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി രാജി വെക്കില്ലെന്നു വ്യക്തമാക്കിയ കോടിയേരി, സംസ്ഥാനത്ത് കലാപമുണ്ടാക്കാൻ ...

കോടിയേരി ബാലകൃഷ്ണനെതിരെ വനിതാ കമ്മീഷനിൽ പരാതി…

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ വനിതാ കമ്മീഷനിൽ പരാതി. സി.പി.എമ്മിന്റെ പുതിയ ഭാരവാഹി പ്രഖ്യാപനത്തിന്റെ ഭാഗമായി നടത്തിയ വാർത്താ സമ്മേളനത്തിൽ സ്ത്രീ വിരുദ്ധ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ചാണ് മുൻ ഹരിത ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഫാത്തിമ തഹ്‌ലിയ സംസ്ഥാന വനിതാ കമ്മീഷനിൽ പരാതി നല്‍കിയത്. സംസ്ഥാന കമ്മിറ്റിയില്‍ വനിതാ പ്രാതിനിധ...

നോക്കുകൂലിക്ക് ഇനി സിപിഎം പിന്തുണ കിട്ടില്ല, കുറ്റകൃത്യമായി കാണുമെന്ന് കോടിയേരി…ദശാബ്ദങ്ങള്‍ക്കു മുമ്പേ പരസ്യമായി ആദ്യം എതിര്‍ത്ത നേതാവ് പിണറായി

നോക്കു കൂലി വിഷയത്തില്‍ ഇനി സി.പി.എം. പിന്തുണ സി.ഐ.ടി.യുവിന് ലഭിക്കാനിടയില്ല. നോക്കുകൂലി വാങ്ങുന്നത് വ്യക്തിപരമായ കുറ്റകൃത്യമായി കണക്കാക്കുമെന്ന സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന വിരല്‍ ചൂണ്ടുന്നത് നോക്കുകൂലിക്ക് സംഘടനയുടെ പിന്തുണ ഇനി മുതല്‍ ലഭിക്കില്ല എന്നതാണ്. നോക്കുകൂലി വാങ്ങിയാല്‍ അതിനുത്തരവാദികള്‍ അതാത് തൊഴിലാളിക...

മുഖ്യമന്ത്രി, മന്ത്രിമാർ എന്നിവരെ കുറ്റക്കാരെന്ന്‌ കണ്ടെത്തി പുറത്താക്കാൻ ലോകായുക്തക്ക്‌ അധികാരമില്ല.. അതുകൊണ്ടാണ് ഭേദഗതി ; കോടിയേരി

ലോകായുക്തയിൽ മുഖ്യമന്ത്രിക്കും മന്ത്രി ആർ ബിന്ദുവിനും എതിരെ പരാതി വന്നതിന്റെ അടിസ്ഥാനത്തിലാണ് ലോകായുക്ത ഭേദഗതിയെന്ന വാദം തെറ്റാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കർണാടക, ആന്ധ്ര, തമിഴ്‌നാട്‌, ബീഹാർ, രാജസ്ഥാൻ, ഗുജറാത്ത്‌ തുടങ്ങിയ സംസ്ഥാനങ്ങളിൽ ഭരണഘടന പദവിയിലിരിക്കുന്ന വ്യക്തിയെ പുറത്താക്കാൻ ലോകായുക്തക്ക്‌ അധികാരമില്ല. കോൺഗ്...

സിപിഎമ്മിനകത്ത്‌ എസ്‌.ഡി.പി.ഐ.ക്ക്‌ നുഴഞ്ഞുകയറാനാവില്ലെന്ന്‌ കോടിയേരി

സി പി എമ്മിനകത്തേക്ക് നുഴഞ്ഞുകയറാൻ എസ് ഡി പി ഐക്കാർക്ക് സാധിക്കില്ലെന്നും അങ്ങനെയുള്ള സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അത്തരക്കാർക്കെതിരെ നടപടിയെടുക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു കോടിയേരി. മുസ്ലീം വിഭാഗത്തിലുൾപ്പെട്ട എല്ലാവരെയും എസ് ഡി പി ഐക്കാർ എന്ന് ...