Categories
kerala

സിപിഎമ്മിനകത്ത്‌ എസ്‌.ഡി.പി.ഐ.ക്ക്‌ നുഴഞ്ഞുകയറാനാവില്ലെന്ന്‌ കോടിയേരി

സി പി എമ്മിനകത്തേക്ക് നുഴഞ്ഞുകയറാൻ എസ് ഡി പി ഐക്കാർക്ക് സാധിക്കില്ലെന്നും അങ്ങനെയുള്ള സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അത്തരക്കാർക്കെതിരെ നടപടിയെടുക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു കോടിയേരി.

മുസ്ലീം വിഭാഗത്തിലുൾപ്പെട്ട എല്ലാവരെയും എസ് ഡി പി ഐക്കാർ എന്ന് ചിത്രീകരിക്കരുതെന്നും സി പി എമ്മിനുള്ളിൽ എല്ലാ വിഭാഗക്കാരുമുണ്ടെന്നും അതിന്റെ ഭാഗമായി എന്തെങ്കിലും വിരോധം വന്നാൽ എല്ലാവരെയും എസ് ഡി പി ഐക്കാരായി ചിത്രീകരിക്കുക എന്ന രീതി ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

thepoliticaleditor

ആലപ്പുഴ സംഭവത്തിൽ ഇന്റലിജൻസിന്റെ ഭാഗത്ത് നിന്ന് പിഴവുണ്ടായിട്ടില്ലെന്നും രാഷ്ട്രീയമായി ആസൂത്രണം ചെയ്ത കൊലപാതകമാണ് ആലപ്പുഴയിൽ നടന്നതെന്നും കോടിയേരി പറഞ്ഞു. പൊലീസ് അന്വേഷണം പലപ്രദമാണ്. കൊല നടത്തിയ ആർ എസ് എസും എസ് ഡി പി ഐയും പറയുന്നത് പൊലീസിന്രെ കുറ്റം കൊണ്ടാണ് കൊലപാതകം നടന്നതെന്നാണ്. ഇത് തെറ്റിദ്ധരിപ്പിക്കലാണ്–കോടിയേരി പറഞ്ഞു.

Spread the love
English Summary: WE WONT ALLOW TO PENETRATE SDPI INTO CPM SAYS KODIYERI BALAKRISHNAN

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick