Categories
kerala

റഷ്യയുടെ നടപടി ന്യായം, അന്താരാഷ്ട്രനിയമ പ്രകാരം അനുവദനീയം-സീതാറാം യെച്ചൂരി

സ്വന്തം സുരക്ഷ സംബന്ധിച്ചു റഷ്യ സ്വീകരിക്കുന്ന നടപടികളെ ന്യായമെന്നു വിശേഷിപ്പിച്ച്‌ സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. റഷ്യയ്‌ക്ക്‌ സ്വന്തം സുരക്ഷ ഒരുക്കാന്‍ അന്താരാഷ്ട്ര നിയമം അനുവദിക്കുന്നുണ്ടെന്നും ആ രാജ്യത്തിന്റെ സുരക്ഷ അവരുടെ സ്വന്തം വിഷയമാണെന്നും യെച്ചൂരി കൊച്ചിനെടുമ്പാശ്ശേരിയില്‍ പറഞ്ഞു. സി.പി.എം. സംസ്ഥാന സമ്മേളനം ഉദ്‌ഘാടനം ചെയ്യുന്നതിനായി നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയ യെച്ചൂരി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയായാണ്‌ ഇക്കാര്യം വ്യക്തമാക്കിയത്‌.

യുദ്ധം അവസാനിപ്പിക്കണം എന്ന്‌ നേരത്തെ പ്രസ്‌താവന നടത്തി യുദ്ധത്തിന്റെ ന്യായാന്യായക്കാര്യത്തില്‍ നിശ്ശബ്ദത പാലിച്ച്‌ സി.പി.എം. ഇതാദ്യമായാണ്‌ തുറന്ന വ്യക്തമായ അഭിപ്രായം പ്രകടമാക്കുന്നത്‌.

thepoliticaleditor

റഷ്യയുടെ യുദ്ധത്തെ അവരുടെ സുരക്ഷയ്‌ക്ക്‌ വേണ്ടിയുള്ള നടപടിയാണെന്ന്‌ ന്യായീകരിക്കുകയാണ്‌ സീതാറാം യെച്ചൂരി ചെയ്‌തിരിക്കുന്നത്‌. സ്വാഭാവികമായും സി.പി.എമ്മിന്റെ തീരുമാനിച്ചുറപ്പിച്ച നയം ആണ്‌ യെച്ചൂരിയുടെ പ്രതികരണം വഴി പൊതുസമൂഹത്തിന്‌ ലഭിച്ചിരിക്കുന്നത്‌ എന്ന്‌ കരുതാവുന്നതാണ്‌.

Spread the love
English Summary: russias security is their own concern says sitharam yechuri

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick