Categories
kerala

കേരള ടൂറിസം കൊവിഡിനിടയിലും സൂപ്പര്‍…ഇന്ത്യയിലെ ഏറ്റവും സ്വാഗതാര്‍ഹമായ സംസ്ഥാനം…നഗരങ്ങളില്‍ മൂന്നെണ്ണവും കേരളത്തില്‍

ഗോവയെയും പോണ്ടിച്ചേരിയെയും പിന്തള്ളി ഇന്ത്യയിലെ ഏറ്റവും സ്വീകാര്യതയുള്ള വിനോദസഞ്ചാര കേന്ദ്രമായി കേരളം. ഗോവയിലെ പാലോലിം, അഗോഡ എന്നിവയും കേരളത്തിലെ മാരാരിക്കുളം, തേക്കടി, വര്‍ക്കല എന്നിവയാണ്‌ ഏറ്റവും സഞ്ചാരസൗഹൃദമുള്ള, സ്വീകാര്യമായ നഗരങ്ങള്‍. രണ്ടു വര്‍ഷമായി മഹാമാരിയുടെ പിടിയില്‍ ടൂറിസം വ്യവസായം വെല്ലുവിളികള്‍ നേരിടുമ്പോഴും സഞ്ചാരികള്‍ക്ക്‌ പ്രിയങ്കരമായ സ്ഥലമായി കേരളം മാറി . യാത്രക്കാർക്ക് ഏറ്റവും മികച്ച ആതിഥ്യമര്യാദയും സൗഹൃദവും അനുഭവിക്കാൻ സാധിച്ച സ്ഥലങ്ങളെയാണ് സ്വാഗതാർഹമായ പ്രദേശമായി തിരഞ്ഞെടുക്കുന്നത്.

യഥാര്‍ഥ സഞ്ചാരികളില്‍ നിന്നുള്ള 232 മില്യന്‍ റിവ്യൂകള്‍ അവലോകനം ചെയ്‌ത്‌ മുന്‍നിര ട്രാവല്‍ പ്ലാറ്റ്‌ഫോം ആയ ബുക്കിങ്‌.കോം നടത്തിയ സര്‍വ്വെയിലാണ്‌ കേരളത്തിനെ 2022-ലെ പുരസ്‌കാരത്തിന്‌ തിരഞ്ഞെടുത്തിരിക്കുന്നത്‌. ഭൂമിയിലെ ഏറ്റവും സ്വീകാര്യമായ സ്ഥലങ്ങളിലൊന്നായിട്ടാണ്‌ കേരളം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്‌. ഇന്ത്യയില്‍ മോസ്‌റ്റ്‌ വെല്‍കമിങ്‌ റീജിയന്‍ കേരളമാണ്‌. ഗോവയും പോണ്ടിച്ചേരിയുമാണ്‌ രണ്ടും മൂന്നും സ്ഥാനത്ത്‌.

thepoliticaleditor

2022-ലെ ഭൂമിയിലെ ഏറ്റവും സ്വാഗതാർഹമായ പ്രദേശങ്ങളിൽ ഗോറെൻജ്‌സ്ക (സ്ലൊവേനിയ), തുടർന്ന് ടൈറ്റുങ് കൗണ്ടി (തായ്‌വാൻ), ടാസ്മാനിയ (ഓസ്‌ട്രേലിയ) എന്നിവ ഉൾപ്പെടുന്നു. Matera (ഇറ്റലി), Bled (Slovenia), Taitung City (തായ്‌വാൻ) എന്നിവയാണ് ലോകത്തെ ഏറ്റവും സ്വാഗതാർഹമായ വിനോദ സഞ്ചാര നഗരങ്ങൾ. ഇന്ത്യയിലെ ഏറ്റവും കൂടുതൽ സ്വാഗതം ചെയ്യുന്ന പ്രദേശങ്ങളുടെ പട്ടികയിൽ ദക്ഷിണേന്ത്യ ആധിപത്യം പുലർത്തിയപ്പോൾ, 2022-ൽ ഇന്ത്യയിലെ ഏറ്റവും മികച്ച അഞ്ച് സ്വാഗത മേഖലകളിൽ ഹിമാചൽ പ്രദേശും ഇടം നേടി.

Spread the love
English Summary: Kerala Named ‘The Most Welcoming Region,’ Followed by Goa And Puducherry

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick