Categories
latest news

കേരളം സൂപ്പറാ…ഇന്ത്യയിൽ ദരിദ്രൻ ഇല്ലാത്ത ഏക ജില്ല കോട്ടയം ആണെന്ന് “നീതി ആയോഗ്”

പഴയ ആസൂത്രണ കമ്മീഷൻ-നു പകരം കേന്ദ്ര സർക്കാർ രൂപീകരിച്ച നീതി ആയോഗിന്റെ ദേശീയ ദാരിദ്ര്യ, ജീവിത നിലവാര സൂചിക പ്രസിദ്ധീകരിച്ചു. സൂചിക പ്രകാരം കോട്ടയമാണ് ഇന്ത്യയിൽ ദരിദ്രരില്ലാത്ത ഏക ജില്ല. രാജ്യത്ത് ഏറ്റവും കുറവ് ശിശുമരണം റിപ്പോർട്ട് ചെയ്യുന്നത് കേരളത്തിലാണെന്നാണ് പുറത്തുവന്ന റിപ്പോർട്ടുകൾ പറയുന്നത്. ഏറ്റവും ശുചിത്വമുള്ള സംസ്ഥാനം കേരളമാണെന്നാണ് (1.86%) കണക്കുകൾ സൂചിപ്പിക്കുന്നത്.ശുചിത്വക്കുറവ് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ ജാർഖണ്ഡും(75.38),ബിഹാറുമാണ്(73.61%) ആദ്യ രണ്ട് സ്ഥാനങ്ങളിൽ. പോഷകാഹാര സൂചികയും കേരളത്തിൽ വളരെ മെച്ചമാണ്.15.29 ശതമാനമേയുള്ളൂ ഇവിടെ പോഷകാഹാര പ്രശ്നങ്ങൾ. സ്‌കൂൾ വിദ്യാഭ്യാസ രംഗത്ത് ഏറ്റവും മികവ് പുലർത്തുന്ന സംസ്ഥാനം കേരളമാണ്. അതിനു തൊട്ടു താഴെ ഹിമാചൽ പ്രദേശ്. വിദ്യാഭ്യാസ രംഗത്ത് ഏറ്റവും മോശം പ്രവർത്തനം കാഴ്ചവച്ചത് ബിഹാറിലാണ്(12.57%), ഉത്തർപ്രദേശ്(11.9%) ആണ് തൊട്ടുപിന്നിൽ.

ഏറ്റവും കൂടുതൽ ശിശു മരണം ഉത്തർപ്രദേശിലാണ് (4.97%), തൊട്ടുപിന്നിൽ ബിഹാർ(4.58%) ആണ്.പോഷകാഹാരപ്രശ്നങ്ങളും ഏറ്റവും കൂടുതലുള്ളത് ബിഹാറിൽ(51.88%) തന്നെയാണ്. ജാർഖണ്ഡ് (47.99%) ആണ് രണ്ടാം സ്ഥാനത്ത്.ഏറ്റവും കുറവുള്ള സംസ്ഥാനം സിക്കിം (13.32%) ആണ്.

thepoliticaleditor
Spread the love
English Summary: keralam super according to neethi ayog index

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick