Categories
latest news

പോയസ് ഗാര്‍ഡനില്‍ ഇനി നയന്‍താരയുടെ ദാമ്പത്യം

തമിഴ് നാട്ടിലെ ഏറ്റവും പ്രശസ്തമായ സ്ഥലമാണ് ചെന്നൈയിലെ പോയസ് ഗാര്‍ഡന്‍. ജയലളിതയുടെ വീട് ആണ് ആ ഇടത്തെ അത്ര പ്രസിദ്ധമാക്കിയത്. അത്യധികം വിലപിടിപ്പുള്ള വിവി.ഐ.പി. സ്ഥലം കൂടിയാണ് പോയസ് ഗാര്‍ഡന്‍. ഇവിടേക്ക് പുതിയതായി വരാന്‍ പോകുന്ന വീട്ടുകാരി തെന്നിന്ത്യന്‍ സൂപ്പര്‍ വനിതാ താരം നയന്‍താരയാണ്. വെറുതെയല്ല, സ്വന്തം ജീവിത പങ്കാളിയും ഒപ്പം ഉണ്ടാകും. സംവിധായകന്‍ വിഘ്‌നേഷ് ശിവനുമായുള്ള ദാമ്പത്യ ജീവിതത്തിനായി നയന്‍ താര പോയസ് ഗാര്‍ഡനില്‍ വലിയൊരു വീട് വാങ്ങിച്ചു കഴിഞ്ഞു എന്നതാണ് തമിഴകത്തെ സിനിമാ ആരാധകരുടെ ഇടയിലെ ഏറ്റവും ചൂടുള്ള വാര്‍ത്ത.

വിഘ്‌നേശ് ശിവനും നയന്‍താരയും

രജനീകാന്തിന് ഇവിടെ വീടുണ്ട്. രജനിയുടെ മകളുടെ ഭര്‍ത്താവും നടനുമായ ധനുഷ് ഇവിടെ വീട് നിര്‍മ്മിക്കുന്നുണ്ട്. നയന്‍താരയും ചേരുന്നതോടെ പോയസ് ഗാര്‍ഡനിലെ താരസാന്നിധ്യം വര്‍ധിക്കുകയാണ്.

thepoliticaleditor

അടുത്തിടെയായിരുന്നു നയൻതാര തന്റെ മുപ്പത്തിയേഴാം ജന്മദിനം ആഘോഷിച്ചത്. വിഗ്നേഷിനൊപ്പം ‘കാതുവാക്കുള രണ്ട് കാതൽ’ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽവച്ചായിരുന്നു പിറന്നാളാഘോഷം. അടുത്ത ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ ഈ വർഷം ആദ്യം ഇരുവരുടെയും വിവാഹ നിശ്ചയം നടന്നിരുന്നു.

Spread the love
English Summary: actress nayanthara bought posh house in poyes garden

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick