Categories
latest news

ഇൻസ്റ്റാഗ്രാം ഉപയോക്താക്കൾ വൈകാതെ മാസ വരിസംഖ്യ നൽകേണ്ടിവരും…

ഇൻസ്റ്റാഗ്രാം ഉപയോക്താക്കൾ ഉടൻ തന്നെ അവരുടെ അക്കൗണ്ടിനായി പണം നൽകേണ്ടിവരും. എല്ലാ മാസവും 89 രൂപ വരിസംഖ്യ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത് എന്നാണ് സൂചന. ഫേസ്ബുക്, വാട്സാപ്പ് എന്നിവ പോലെ ഇൻസ്റ്റാഗ്രാം സൗജന്യമായി തുടരില്ല. വരിക്കാരാകുന്ന ഉപഭോക്താക്കള്‍ക്കു മാത്രമേ ഉള്ളടക്കത്തിലേക്ക് പ്രവേശനം സാധ്യമാകൂ. പെയ്ഡ് ആപ്പുകളെപ്പോലെ തന്നെയാണ് ഇത് പ്രവര്‍ത്തിക്കുക. വരിക്കാരനായ ഉപഭോക്താവാണോ എന്ന് തിരിച്ചറിയാന്‍ പാകത്തില്‍ ഒരു ബാഡ്ജ് വരിക്കാരുടെ പേരിനു മുന്നില്‍ ഉണ്ടാകും. പക്ഷെ പെയ്ഡ് ഫീച്ചറിനെ കുറിച്ച് കമ്പനി ഔദ്യോഗിക നയം പുറപ്പെടുവിച്ചിട്ടില്ല. ആപ് സ്റ്റോറില്‍ ഒരു പെയ്ഡ് ഇന്‍ ആപ് ആയി ഇതിനകം ഇന്‍സ്റ്റഗ്രാം ലിസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ എപ്പോള്‍ മുതല്‍ വരിസംഖ്യ ഉപഭോക്താക്കള്‍ക്ക് ബാധകമാക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.

Spread the love
English Summary: INSTAGRAM MAY SWITCH TO PAID IN APP MODE SOON

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick