ഈ ആഴ്ചയിലെ അവസാന വ്യാപാര ദിനമായ ഇന്ന് ഇന്ത്യൻ ഓഹരി വിപണികൾ ക്ലോസ് ചെയ്തത് വൻ ഇടിവോടെ . ബിഎസ്ഇ സെൻസെക്‌സ് 1687.94 പോയിന്റ് ഇടിഞ്ഞ് 57,107.15 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 509.80 പോയിൻറ് ഇടിഞ്ഞ് 17,026.45 ൽ ക്ലോസ് ചെയ്തു . വെള്ളിയാഴ്ച രാവിലെ ബിഎസ്ഇ 540.3 പോയിന്റ് ഇടിവോടെ 58,254.79 എന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചത്. ഇന്നത്തെ വ്യാപാരത്തിൽ 1,801.2 പോയിൻറാണ് നഷ്ടമായത്. നിഫ്റ്റി 197.5 പോയിന്റ് താഴ്ന്ന് 17,338.75 എന്ന നിലയിലാണ്. ഇത് 550.55 പോയിന്റായി ഇടിഞ്ഞു.
ഫാർമ ഒഴികെയുള്ള എല്ലാ മേഖലാ സൂചികകളും ഇടിഞ്ഞു. റിയൽറ്റി, മീഡിയ, ബാങ്കിംഗ് ഓഹരികളിലാണ് ഏറ്റവും വലിയ ഇടിവ് കാണുന്നത്. സെൻസെക്‌സിന്റെ 30 ഓഹരികളിൽ 26 എണ്ണവും അപായ സൂചന നൽകുന്നു
ഡോ..റെഡ്ഡീസ്, സൺ ഫാർമ, ഹിന്ദുസ്ഥാൻ യുണിലിവർ, നെസ്‌ലെ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ബജാജ് ഫിൻസെർവ്, മാരുതി, ടൈറ്റൻ, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവയി ലാണ് ഏറ്റവും വലിയ ഇടിവ്.