Categories
latest news

എന്തുകൊണ്ടാണ് നിങ്ങള്‍ പ്രതിയെ അറസ്റ്റ് ചെയ്യാത്തത്? മറ്റേതെങ്കിലും കേസില്‍ ഇങ്ങനെ ചെയ്യുമോ…ചീഫ് ജസ്റ്റിസിന്റെ ചോദ്യം

ഉത്തർപ്രദേശിലെ ലഖിംപുർ ഖേരി അക്രമ കേസ് ഇന്ന് സുപ്രീം കോടതി പരിഗണിച്ചപ്പോൾ യുപി സർക്കാരിന്റെ അന്വേഷണത്തിൽ ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. സർക്കാരിനെ ശാസിക്കുകയും ചെയ്തു. കൊലപാതക കേസ് രജിസ്റ്റർ ചെയ്തിട്ടും എന്തുകൊണ്ടാണ് പ്രതിയെ അറസ്റ്റ് ചെയ്യാത്തതെന്ന് കോടതി യുപി സർക്കാരിന്റെ അഭിഭാഷകൻ ഹരീഷ് സാൽവേയോട് ചോദിച്ചു. ഇത് ചെയ്യുന്നതിലൂടെ നിങ്ങൾക്ക് എന്ത് സന്ദേശമാണ് നൽകാൻ ആഗ്രഹിക്കുന്നത്? രാജ്യത്തെ മറ്റേതെങ്കിലും കൊലപാതക കേസിലെ പ്രതികൾക്ക് സമാനമായ പരിഗണന നിങ്ങൾ നൽകുമോ?–കോടതി ചോദിച്ചു. കേന്ദ്ര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് 4 കർഷകർ ഉൾപ്പെടെ 8 പേരുടെ മരണത്തിനിടയാക്കിയ മുഖ്യപ്രതിയാണ്. എത്ര കർഷകർ കൊല്ലപ്പെട്ടു? എത്ര രാഷ്ട്രീയക്കാരും മാധ്യമപ്രവർത്തകരും മരിച്ചു? ആർക്കെതിരെയാണ് കേസുകൾ രജിസ്റ്റർ ചെയ്തത്, ആരാണ് അറസ്റ്റിലായത്? ഈ ചോദ്യങ്ങൾക്ക് യുപി സർക്കാർ ഇന്ന് ഉത്തരം നൽകണം–കോടതി പറഞ്ഞു.

Spread the love
English Summary: supreme court made strong responses against up police

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick