Categories
kerala

വ്യാജന്‍ പോയി; ഒടുവില്‍ ശ്രീജയ്ക്ക് ജോലി ഉത്തരവ് കിട്ടി

വ്യാജസമ്മതപത്രത്തിന്റെ പേരില്‍ ജോലിനഷ്ടപ്പെട്ട പത്തനംതിട്ട മല്ലപ്പള്ളി സ്വദേശിനി എസ്. ശ്രീജ നിയമന ഉത്തരവ് കൈപ്പറ്റി. ഇന്ന് 12 മണിക്ക് കോട്ടയം പിഎസ്‌സി ഓഫീസിലെത്തി നിയമന ശുപാര്‍ശ ശ്രീജ കൈപ്പറ്റിയത്‌. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനില്‍ അസിസ്റ്റന്റ് സെയില്‍സ്മാന്‍ തസ്തികയിലാണ് നിയമനം.

സമ്മതപത്രം നൽകിയത് താനാണെന്ന് അറിയിച്ച് അതേ പേരിലുള്ള കൊല്ലം സ്വദേശിനിയായ സർക്കാർ ജീവനക്കാരി പി‌എസ്‌സിക്ക് കത്ത് നൽകിയിരുന്നു. കുന്നത്തൂരിൽ റവന്യൂവകുപ്പിൽ ക്ലാർക്കാണ് ഇവർ. റാങ്ക് പട്ടികയിലുള്ളവരുടെ നിർബന്ധത്തിന് വഴങ്ങി തെറ്റിദ്ധരിച്ചാണ് സമ്മതപത്രം നൽകിയതെന്നും തെറ്റുപറ്റിയതിൽ ക്ഷമിക്കണമെന്നും ഇവർ അഭ്യർത്ഥിച്ചിരുന്നു. പി‌എസ്‌സി നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ശ്രീജയല്ല സമ്മതപത്രം നല്‍കിയിരിക്കുന്നതെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നിയമനം നല്‍കാന്‍ പി.എസ്.സി. തീരുമാനിച്ചത്.

thepoliticaleditor
Spread the love
English Summary: sreeja from mallappalli got appointment letter

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick