Categories
latest news

മുംബൈയില്‍ വീണ്ടും വൻ ലഹരിമരുന്ന വേട്ട… 125 കോടി വിലമതിക്കുന്ന 25 കിലോ ഹെറോയിൻ

മുംബൈയില്‍ വന്‍ ലഹരിമരുന്ന വേട്ട. ഡയറക്ടര്‍ ഓഫ് റവന്യൂ ഇന്റലിജന്‍സ് റെയ്ഡിനിടെ നവി മുംബൈയിലെ നവാ ഷെവ പോര്‍ട്ടിലെ കണ്ടെയ്‌നറില്‍ നിന്ന് അന്താരാഷ്ട്ര വിപണിയില്‍ 125 കോടി വിലമതിക്കുന്ന 25 കിലോ ഹെറോയിനാണ് പിടിച്ചെടുത്തത്. ബിസിനസുകാരനായ ജയേഷ് സംഘ്വിയെ അറസ്റ്റ് ചെയ്തു. നവി മുംബൈയില്‍ നിന്നുള്ള 62-കാരനായ ജയേഷ് ഇറാനില്‍ നിന്ന് നിലക്കടല എണ്ണയില്‍ ഒളിപ്പിച്ച നിലയിലാണ് 25 കിലോഗ്രാം ഹെറോയിന്‍ കടത്തിയത്.
കഴിഞ്ഞ മാസം മുംബൈ എയര്‍പോര്‍ട്ടില്‍ 5 കിലോ ഹെറോയിനുമായി ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബര്‍ഗില്‍ നിന്ന് എത്തിയ അമ്മയും മകളും പിടിയിലായിരുന്നു.

Spread the love
English Summary: 25 kilo heroin seized at mumbai nava sheva port last day

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick