Categories
kerala

പ്ലസ് വണ്‍ രണ്ടാം അലോട്ട്‌മെന്റ് ബുധനാഴ്ച …പ്രവേശനം 7,12,16,20,21

2021 ലെ പ്ലസ് വണ്‍ പ്രവേശനത്തിന്റെ രണ്ടാം അലോട്ട്‌മെന്റ് പട്ടിക ഒക്ടോബര്‍ ആറിന് ബുധനാഴ്ച പ്രസിദ്ധീകരിക്കും. ആദ്യ പ്രവേശനം ഒക്ടോബര്‍ ഏഴിന്. പിന്നീട് 12,16,20,21 തീയതികളിലായി പ്രവേശനം പൂര്‍ത്തിയാക്കും. രണ്ടാം അലോട്ട്‌മെന്റ് വിവരങ്ങള്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അഡ്മിഷന്‍ ഗേറ്റ് വേ ആയ www.admission.dge.kerala.gov.in എന്ന വെബ്‌സൈറ്റില്‍ പ്രവേശിച്ച് മനസ്സിലാക്കാം. click for higher secondary admission എന്ന ലിങ്കിലൂടെ കയറി candidate login-sws ലിങ്കിലൂടെ ലോഗിന്‍ ചെയ്ത് second allot results എന്ന ലിങ്ക് തുറന്നാല്‍ എവിടെയാണ് പ്രവേശനം ലഭിച്ചിരിക്കുന്നത് എന്ന് മനസ്സിലാക്കാം. ആ അലോട്ടമെന്റ് ലെറ്ററില്‍ പറയുന്ന പ്രകാരം നിര്‍ദ്ദിഷ്ട തീയതിയിലും സമയത്തും ആ സ്‌കൂളില്‍ രക്ഷകര്‍ത്താവിനൊപ്പം പോയി സ്ഥിരം അഡ്മിഷന്‍ നേടണം.

പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്‌മെന്റ് ലെറ്റര്‍ അലോട്ട്‌മെന്റ് കിട്ടിയ സ്‌കൂളില്‍ നിന്നും പ്രിന്റ് എടുത്ത് അഡ്മിഷന്‍ സമയത്ത് നല്‍കുന്നതാണെന്ന് വിദ്യാഭ്യാസവകുപ്പിന്റെ അറിയിപ്പില്‍ പറയുന്നുണ്ട്.

thepoliticaleditor

പ്രവേശന സമയത്ത് എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും കൊണ്ടുപോകണം. ഫീസ് അടച്ച് ചേരുകയും വേണം.

ഒന്നാം അലോട്ട്‌മെന്റില്‍ താല്‍ക്കാലിക പ്രവേശനം നേടിയവര്‍ക്ക് പുതിയ അലോട്ട്‌മെന്റില്‍ മാറ്റമൊന്നും ഇല്ലെങ്കില്‍ സ്ഥിരപ്രവേശനം നേടിയിരിക്കണം.

ഉയര്‍ന്ന ഓപ്ഷന്‍ കിട്ടിയവരാണെങ്കില്‍ അവര്‍ പുതിയ അലോട്ട്‌മെന്റില്‍ സ്ഥിരം പ്രവേശനം എടുക്കണം.

അലോട്ട്‌മെന്റ് കിട്ടിയിട്ടും സ്ഥിരം പ്രവേശനം നേടിയില്ലെങ്കില്‍ പിന്നെ തുടര്‍ന്നുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റുകളില്‍ പരിഗണിക്കുന്നതല്ല എന്ന് പ്രത്യേകം ശ്രദ്ധിക്കണം.

ഫീസ് ഓണ്‍ലൈനായി വെബ്‌സൈറ്റിലെ fee payment ലിങ്കില്‍ കയറി അടയ്ക്കുവാന്‍ കഴിയും. അതിന് കഴിയാത്തവര്‍ക്ക് സ്‌കൂളില്‍ നേരിട്ട് അടയ്ക്കാനും സൗകര്യം ഉണ്ട്.

വിദ്യാര്‍ഥികള്‍ക്ക് അവര്‍ അപേക്ഷിച്ച ഓരോ സ്‌കൂളിലെയും ക്ാറ്റഗറി തിരിച്ചുള്ള അവസാന റാങ്ക് വിവരം പരിശോധിക്കാവുന്നതാണ്.

രണ്ടാം അലോട്ട് മെന്റിനൊപ്പം സ്‌പോര്‍ട്‌സ്, കമ്മ്യൂണിറ്റി ക്വാട്ട പ്രവേശനവും ഉള്ളതിനാല്‍ ഏത് വേണമെന്നത് തിരഞ്ഞെടുത്ത് പ്രവേശനം നേടിയിരിക്കണം.

ഇതുവരെ പട്ടികയില്‍ വന്നില്ലെങ്കില്‍

ഇതുവരെ അപേക്ഷിക്കാന്‍ കഴിയാത്തവര്‍ക്കും, അപേക്ഷിച്ചപ്പോള്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയതു മൂലം പ്രവേശനം കിട്ടാത്തവര്‍ക്കും എ്ല്ലാം രണ്ടാമത്തെ അലോട്ട്‌മെന്റിനു ശേഷം സപ്ലിമെന്ററി അലോട്ട്‌മെന്റിനായി പുതിയ അപക്ഷകള്‍ സമര്‍പ്പിക്കാം.

അപേക്ഷിച്ചിട്ടും രണ്ട് അലോട്ട്‌മെന്റിലും സീറ്റ് കിട്ടാത്തവര്‍ക്ക് സപ്ലിമെന്ററി അലോട്ട്‌മെന്റിനായി പ്രസിദ്ധീകരിക്കുന്ന ഒഴിവുകളിലേക്ക് പരിഗണിക്കാന്‍ അപേക്ഷ പുതുക്കി നല്‍കാന്‍ അവസരം കിട്ടും.

Spread the love
English Summary: plus one second allotment will publish on wednesday

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick