Categories
kerala

ബി.ജെ.പി.യില്‍ കൃഷ്ണദാസ് പക്ഷത്തിന് മാരക പ്രഹരം, കെ.സുരേന്ദ്രനെ മാറ്റിയില്ല…പകരം അഞ്ച് ജില്ലകളില്‍ അടിമുടി മാറ്റം

ബി.ജെ.പി.യില്‍ കെ.സുരേന്ദ്രന്‍-വി.മുരളീധരന്‍ അച്ചുതണ്ടിനെതിരെ കടുത്ത നിലപാട് സ്വീകരിക്കുകയും സുരേന്ദ്രനെതിരെ പരസ്യമായി പോലും പ്രതികരിക്കുകയും ചടങ്ങുകള്‍ ബഹിഷ്‌കരിക്കുകയും ചെയ്ത പി.കെ.കൃഷ്ണദാസ് ഗ്രൂപ്പിന് വന്‍ പ്രഹരം ഏല്‍പിച്ചുകൊണ്ട് ബ.ിജെ.പി.യില്‍ വന്‍ അഴിച്ചു പണി.

പി.കെ.കൃഷ്ണദാസ്

ബി.ജെ.പി. സംസ്ഥാന അധ്യക്ഷസ്ഥാനത്തു നിന്നും കെ.സുരേന്ദ്രനെ മാറ്റും എന്ന് കുറേക്കാലമായി കേള്‍ക്കുന്ന വാര്‍ത്തകള്‍ ഇനി തിരുത്താം. നടന്‍ സുരേഷ്‌ഗോപിയെ അല്ല പകരം സീരിയല്‍ നടന്‍ കൃഷ്ണകുമാറിനെയാണ് പാര്‍ടി ദേശീയ സമിതിയില്‍ ഉള്‍പ്പെടുത്തിയത് എന്നതും കൗതുകകരമായി. സുരേന്ദ്രനെ തുടരാന്‍ അനുവദിക്കുകയും പത്തനംതിട്ട, കോട്ടയം പാലക്കാട്, വയനാട്, കാസര്‍കോട് ജില്ലാ പ്രസിഡന്റുമാരെ മാറ്റുകയും ചെയ്ത് അടിമുടി ചില പരിഷ്‌കരണങ്ങള്‍ ആണ് ദേശീയ നേതൃത്വം വരുത്തിയത്.

thepoliticaleditor
നടന്‍ കൃഷ്ണകുമാര്‍

അധ്യക്ഷന് പുറമേ ജനറല്‍ സെക്രട്ടറിമാര്‍ക്കും മാറ്റമില്ല. എഎന്‍ രാധാകൃഷ്ണനും ശോഭാ സുരേന്ദ്രനും വൈസ് പ്രസിഡന്റ് സ്ഥാനത്ത് തുടരും. പത്ത് വൈസ് പ്രസിഡന്റുമാരും ആറ് ജനറല്‍ സെക്രട്ടറിമാരും പത്ത് സെക്രട്ടറിമാരും ഉള്‍പ്പെടുന്ന ഭാരവാഹി പട്ടികയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പ്രഖ്യാപിച്ചത്‌

ജില്ലാ പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റിയ പലരേയും സംസ്ഥാന സെക്രട്ടറിമാരായും വൈസ് പ്രസിഡന്റുമാരായും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വക്താവായ ബി ഗോപാലകൃഷ്ണനെ സംസ്ഥാന വൈസ് പ്രസിഡന്റാക്കി. ട്രഷററായിരുന്ന ജെ.ആര്‍ പത്മകുമാറിനെ സംസ്ഥാന സെക്രട്ടറിയാക്കി. ഇ കൃഷ്ണദാസാണ് ട്രഷറര്‍. നടന്‍ കൃഷ്ണകുമാറിനെ ദേശീയ കൗണ്‍സില്‍ അംഗമാക്കി. എം ഗണേഷ് തന്നെ സംഘടനാ സെക്രട്ടറി സ്ഥാനത്ത് തുടരും. ഓഫീസ് സെക്രട്ടറിയായിരുന്ന ഗിരീശനെ ദേശീയ കൗണ്‍സില്‍ അംഗമാക്കി.

ശോഭാ സുരേന്ദ്രന്‍

സന്ദീപ് വചസ്പതി, കെ.വി.എസ് ഹരിദാസ്, ടിപി സിന്ദുമോള്‍ എന്നിവരെ വക്താക്കളായി ഉള്‍പ്പെടുത്തി. ജി രാമന്‍നായര്‍, എംഎസ് സമ്പൂര്‍ണ എന്നിവരേ ദേശീയ കൗണ്‍സിലിലേക്കും ഉള്‍പ്പെടുത്തി.

നിയമസഭാ തിരഞ്ഞെടുപ്പിലെ അതിദയനീയ തോല്‍വിയോടെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ മാറ്റി അടിമുടി വെട്ടിനിരത്തുമെന്ന അഭ്യൂഹങ്ങള്‍ പരന്നിരുന്നു. തിരഞ്ഞെടുപ്പു തോല്‍വിയോടെ സംസ്ഥാനത്ത് ബി.ജെ.പി.യുടെ അടിത്തറ തന്നെ ചോദ്യം ചെയ്യപ്പെട്ടിരുന്നു. പാര്‍ടിക്കകത്ത് കൃഷ്ണദാസ് പക്ഷം സുരേന്ദ്രന്‍-വി.മുരളീധരന്‍ അച്ചുതണ്ടിനെതിരെ വന്‍ വിമര്‍ശനമാണ് ഉയര്‍ത്തിയിരുന്നത്.

Spread the love
English Summary: k surendran will continue as bjp state president and fraction pf pk krishnadas didnt considered much

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick