Categories
latest news

പ്രതിഷേധം ഫലിച്ചു; വീണ്ടും പോസ്റ്റ് മോര്‍ട്ടം ചെയ്യാന്‍ ഡെല്‍ഹിയില്‍ നിന്നും ഡോക്ടര്‍മാര്‍ എത്തി

ലഖിംപൂര്‍ ഖേരിയില്‍ കൊല്ലപ്പെട്ട കര്‍ഷകന്റെ മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ ഡെല്‍ഹിയില്‍ നിന്നും ഡോക്ടര്‍മാരുടെ സംഘം എത്തിയതായി സൂചന. കര്‍ഷകരില്‍ ഗുര്‍വീന്ദര്‍ സിങ് മരിച്ചത് വെടിയേറ്റാണെന്നും പോസ്റ്റ്‌മോര്‍ട്ടത്തില്‍ അത് മറച്ചുവെച്ചുവെന്നും ആരോപണം. ഡെല്‍ഹിയില്‍ നിന്നും ഡോക്ടര്‍മാര്‍ വന്ന് വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്നും അതുവരെ മൃതദേഹം സംസ്‌കരിക്കില്ലെന്നും കുടുംബം വാശി പിടിച്ചതോടെ സര്‍ക്കാര്‍ വന്‍ സമ്മര്‍ദ്ദത്തിലായി. തുടര്‍ന്ന് പോസ്റ്റ് മോര്‍ട്ടം നടത്താനായി ഡോക്ടര്‍മാര്‍ ഡെല്‍ഹിയില്‍ നിന്നും എത്തിയതായി പറയുന്നു.

Spread the love
English Summary: doctors from delhi reached up for repostmortem of farmer

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick