Categories
latest news

ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ മൂന്നാമതും തള്ളി , വേണമെങ്കിൽ ഹൈക്കോടതിയെ സമീപിക്കാമെന്ന് ജഡ്ജ്

മുംബൈയില്‍ ക്രൂയീസ്‌ ലഹരി പാര്‍ടിയില്‍ വെച്ച് പിടിയിലായ ആര്യന്‍ ഖാൻ ഉൾപ്പെടെയുള്ള പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന്‌ വീണ്ടും തള്ളി. ആര്യനും അർബാസ് മർച്ചന്റിനും മുൻമുൻ ധാമിച്ചയ്ക്കും ജാമ്യം നൽകാൻ മുംബൈയിലെ നര്‍ക്കോട്ടിക്‌ കേസുകള്‍ക്കായുള്ള പ്രത്യേക എൻഡിപിഎസ് കോടതി വിസമ്മതിച്ചു.പ്രതികള്‍ക്ക് ഹൈക്കോടതിയില്‍ പോകാമെന്ന് കോടതി പറഞ്ഞു.
23-കാരനായ ആര്യന്‍ ഖാന്‍ ബോളിവുഡ്‌ താരം ഷാരുഖ്‌ ഖാന്റെ മകനാണ്‌. മുംബൈ ആര്‍തര്‍ റോഡ്‌ ജയിലില്‍ കഴിയുകയാണ്‌ ആര്യന്‍. നേരത്തെ രണ്ടു തവണ ജാമ്യത്തിനായി ശ്രമിച്ചെങ്കിലും കിട്ടിയിട്ടില്ല. ഒക്ടോബര്‍ 13-നും 14-നും ജാമ്യം നിഷേധിച്ചിരുന്നു.

ഒക്‌ടോബര്‍ രണ്ടിന്റെ കോര്‍ഡേലിയ ക്രൂയീസ്‌ റേവ്‌ പാര്‍ടിയില്‍ നൂറുകണക്കിനു പേര്‍ പങ്കെടുത്തിരുന്നെങ്കിലും ആര്യന്‍ ഉള്‍പ്പെടെ എട്ടു പേരെയാണ്‌ നര്‍ക്കോട്ടിക്‌ കണ്‍ട്രോള്‍ ബ്യൂറോ പിടികൂടി ജയിലിലാക്കിയിരിക്കുന്നത്‌.

thepoliticaleditor
Spread the love
English Summary: no bail for aryan khan

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick