Categories
kerala

കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി മുണ്ട് മുറുക്കിയുടുത്താൽ തീരുമോ?

പ്രത്യുല്‍പാദനപരമല്ലാത്തതിനാല്‍ തൊഴിലില്ലായ്മ വേതനം നല്‍കരുതെന്ന് പറഞ്ഞ ഒരു മുഖ്യമന്ത്രി കേരളത്തിലുണ്ടായിരുന്നു. 1980കളിലാണ് കെ.കരുണാകരന്‍ എന്ന മുഖ്യമന്ത്രി തൊഴിലില്ലായ്മ വേതനം നല്‍കുന്നതിനെ വിമര്‍ശിച്ചത്. അദേഹം യുവജനങ്ങളുടെ ശത്രുവായി മാറിയെന്നതൊഴിച്ചാല്‍ തൊഴിലില്ലായ്മ വേതനം നിര്‍ത്തലാക്കാന്‍ കഴിഞ്ഞില്ല. ഇന്നിപ്പോള്‍ ഏതൊങ്കിലുമൊരു ക്ഷേമ പെന്‍ഷന്‍ ഇല്ലാത്ത കുടുംബം കേരളത്തില്‍ ഉണ്ടാകുമോ? തൊട്ടടുത്തെ തമിഴ്‌നാടില്‍ നല്‍കുന്നത് പോലെ ടിവിയും മിക്‌സിയും പണവും നേരിട്ട് നല്‍കുന്നില്ലെങ്കിലും കോവിഡ് കാലത്തെ കിറ്റ് വിതരണത്തിലൂടെ കേരളവും തമിഴ്‌നാടിനൊപ്പം എത്തി.

അനാവശ്യ ചിലവുകളും ധുര്‍ത്തും അടക്കി വാഴുന്നു. കേരള ഖജനാവില്‍ നയാപൈസയില്ലെന്ന് പറയുന്ന എഷ്യാനെറ്റ് ന്യുസ്, അവരുടെ റിപ്പോര്‍ട്ടര്‍മാരെ ഒരിക്കല്‍ കൂടി സംസ്ഥാനത്താകെ അയക്കണം. വികസനത്തിന്റെ മറവിലെ അനാവശ്യ ചിലവുകള്‍ കൂടി മലയാളികള്‍ക്ക്മുന്നില്‍ അവതരിപ്പിക്കണം. കഴിഞ്ഞ ദിവസം അര മണിക്കൂര്‍ പ്രത്യേക പരിപാടിയിലൂടെ കേരളത്തിലെ സാമ്പത്തിക സ്ഥിതി മലയാളിക്ക് മുന്നില്‍ ഏഷ്യാനെറ്റ് ന്യുസ് അവതരിപ്പിച്ചിരുന്നു.
മുണ്ടു മുറുക്കിയുടുക്കണമെന്ന പറഞ്ഞ മുഖ്യമന്ത്രിയെ കുറിച്ച് ഏഷ്യാനെറ്റ് ന്യുസ് പറഞ്ഞു. എന്നാല്‍ അങ്ങനെ പറഞ്ഞതിന്റ പേരില്‍ പഴി കേള്‍ക്കേണ്ടി വന്നതിനെ കുറിച്ച് പറഞ്ഞതുമില്ല.

thepoliticaleditor
ധനമന്ത്രി കെ.എന്‍.ബാലഗോപാലന്‍

സര്‍ക്കാര്‍ ജീവനക്കാരുടെ സമരവുമായി ബന്ധപ്പെട്ടായിരുന്നു അന്നത്തെ മുഖ്യമന്ത്രി ഏ.കെ.ആന്റണി മുണ്ടു മുറുക്കി ഉടുക്കണമെന്ന് പറഞ്ഞത്. ഇന്നിപ്പോള്‍ സര്‍ക്കാര്‍ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ശമ്പളവും പെന്‍ഷനുമാണ് ഖജനാവിനെ കാലിയാക്കുന്നത് എന്നതില്‍ ധനമന്ത്രിക്ക് അടക്കം തര്‍ക്കമില്ല. ധനമന്ത്രി കെ.എന്‍.ബാലഗോപാലന്‍ പറയുന്നത് കേരളത്തേക്കാളും ഇരട്ടി ജനസംഖ്യയുള്ള തമിഴ്‌നാടില്‍ ശമ്പളവും പെന്‍ഷനുമായി 67000 കോടി ചിലവഴിക്കുേമ്പാള്‍ കേരളത്തിലത് 60000 കോടിക്ക് അടുത്താണെന്ന്.

അനൂപ്‌ ബാലചന്ദ്രന്‍

ചില മാസങ്ങളില്‍ വായ്പ വാങ്ങിയാണ് പെന്‍ഷനും ശമ്പളവും നല്‍കുന്നത്. അഞ്ച് വര്‍ഷത്തിലൊരിക്കലുള്ള ശമ്പള പരിഷ്‌കരണമാണ് ഇതിന് കാരണമെന്ന് സാമ്പത്തിക വിദഗ്ധര്‍ ഒന്നടങ്കം പറയുേമ്പാഴും പുച്ചക്കാര് മണിക്കെട്ടുമെന്ന അവസ്ഥയിലാണ് കേരളത്തിലെ രാഷ്ട്രിയ നേതാക്കള്‍. വലിയൊരു വോട്ടു ബാങ്കായ ജീവനക്കാരെയും അദ്ധ്യാപകരെയും പിണക്കാന്‍ ആരും തയ്യാറാകുന്നില്ല എന്നതാണ് യാഥാര്‍ഥ്യം.
കൃത്യമായി കണക്കുകളാണ് അര മണിക്കുര്‍ പരിപാടിയില്‍ അനൂപ്അവതരിപ്പിച്ചത്.

ജനിക്കാനിരിക്കുന്ന കുഞ്ഞുങ്ങള്‍ വരെ കടക്കെണിയിലാണെന്നും ഏഷ്യാനെറ്റ് ന്യുസ് കണക്കുകള്‍ നിരത്തി പറയുന്നു. കടം കിട്ടാനുള്ളതിനാല്‍, യാതൊരു നിയന്ത്രണവുമില്ലാതെ എടുക്കുകയാണ്. വ്യക്തികള്‍ വായ്പക്ക് അപേക്ഷിച്ചാല്‍ തിരിച്ചടവിന്റെ സാധ്യതകള്‍ പരിശോധിക്കും. സര്‍ക്കാരിന് ഇതും ബാധകമല്ല, കൊച്ചിയിലെ റസിഡന്റ് എഡിറ്റര്‍ അഭിലാഷ് ജി നായര്‍ ചൂണ്ടിക്കാട്ടിയത് പോലെ, കടക്കെണിയിലായ കേരളം പിന്നെയും വായ്പക്ക് പിന്നാലെ ചെല്ലുേമ്പാള്‍ പലിശ വര്‍ദ്ധിച്ചേക്കും. അടുത്ത കാലത്ത് കേരളം വായ്പ എടുത്തത് സാധാരണയില്‍ നിന്നും ഉയര്‍ന്ന പലിശക്കാണ്. അപ്പോള്‍ ഈ തുക ആര് തിരിച്ചടുക്കും. ഒരു അന്ത്യം വേണ്ടേ.

അഭിലാഷ് ജി നായര്‍

നാല് ലക്ഷം കോടിക്ക് മുകളിലാണ് കേരളത്തിന്റ പൊതു കടം. വരുമാനത്തിന്റ 18.35 ശതമാനം പലിശ തിരിച്ചടക്കാനായി മാറ്റി വെക്കുന്നു. 48.46 ശതമാനം ശമ്പളവും പെന്‍ഷനും നല്‍കാനാണ്. 33.19 ശതമാനമാണ് മറ്റ് ആവശ്യങ്ങള്‍ക്ക്. ഇതില്‍ നിന്നും ഏങ്ങനെ വായ്പ തിരിച്ചടക്കും.
കടം കിട്ടുന്നുവെന്നതിനാല്‍ ട്രഷറി പൂട്ടുന്നില്ല. എന്നാല്‍, കമ്മി കൂടുകയാണ് എന്നാണ് ഏഷ്യാനെറ്റ് ന്യുസ് പറയുന്നത്. 2019-20 വര്‍ഷത്തില്‍ 17474 കോടി രൂപയായിരുന്നു കമ്മി. കോവിഡ് കാലമായ 2020-21ല്‍ അത് 23256 കോടിയായി ഉയര്‍ന്നു. ഈ വര്‍ഷം സെപ്തംബര്‍ വരെയുള്ള അഞ്ച് മാസത്തെ കമ്മി 28300 കോടി രൂപയാണത്രെ. ആലോചിച്ച് നോക്കു നാം എങ്ങോട്ടാണ്.ലോട്ടറിയും മദ്യവും ഇന്ധന നികുതിയുമാണ് പ്രധാന വരുമാന മാര്‍ഗം. ഇന്ധന വില കൂടുേമ്പാള്‍ ജനങ്ങള്‍ ആശങ്കപ്പെടുമെങ്കിലും ധനമന്ത്രിക്ക് സന്തോഷമായിരിക്കും. കാരണം അത്രയും നികുതി കൂടി ലഭിക്കുമല്ലോ? കേരളത്തില്‍ എവിടെയാണ് വരുമാനം. വ്യാപാര മേഖല പ്രതിസന്ധിയിലാണ്. അഥവാ ഓണ്‍ലൈന്‍ കുത്തകകള്‍ കച്ചവടം കൊണ്ടു പോകുന്നു.

കാര്‍ഷിക മേഖലയുടെ സ്ഥിതി പറയാതെ അറിയാം. ടൂറിസത്തിലാണ് ശ്രദ്ധ മുഴുവന്‍. അതാകാെട്ട കോവിഡില്‍ കുടുങ്ങി. പ്രവാസികള്‍ കൂട്ടത്തോടെ തിരിച്ച് വന്നതോടെ അവരെ പുനരധിവസിപ്പിക്കേണ്ട ബാധ്യതയും സര്‍ക്കാരിനായി. കിട്ടുന്ന വായ്പ വാങ്ങി പ്രത്യുല്‍പാദനപരമായ പദ്ധതികള്‍ നടപ്പാക്കിയില്ലെങ്കില്‍ കേരളം കൂടുതല്‍ പ്രതിസന്ധിയിലാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇതിനിടെയാണ് ജനപ്രതിനിധികള്‍ക്കും മുന്‍ ജനപ്രതിനിധികള്‍ക്കും വേണ്ടിയുള്ള അനാവശ്യ ചിലവുകള്‍. അധികാര വികേന്ദ്രികരണത്തോടെ മുന്നിലൊന്ന് ഫണ്ട് തദ്ദേശ സ്ഥാപനങ്ങളിലേക്ക് കൈമാറുന്നു. ഈ തുക പ്രത്യുല്‍പാദനപരമായി ഉപയോഗിക്കുന്നുണ്ടോ? കേരളത്തില്‍ വ്യവസായ ശാലകള്‍ സ്ഥാപിച്ചിട്ട് എത്ര വര്‍ഷമായി. സര്‍വീസ് സെക്ടറില്‍ പണം മുടക്കാനാണ് മാറി മാറി വരുന്ന സര്‍ക്കാരുകളുടെ താല്‍പര്യം.

മറ്റൊരു അപകടത്തെ കുറിച്ചും ഏഷ്യാനെറ്റ് ന്യുസ് മുന്നറിയിപ്പ് നല്‍കുന്നു. ജി.എസ്.ടി നടപ്പാക്കിയതിലൂടെ സംസ്ഥാനത്തിന് ലഭിക്കുന്ന നഷ്ടപരിഹാരം ജൂലൈയോടെ അവസാനിക്കും. 2022-23ല്‍ കേന്ദ്ര നികുതി വിഹിതത്തില്‍ 17000 കോടിയുടെയും 2023-24ല്‍ 28000 കോടിയുടെയും കുറവ് വരും. 2024-25ല്‍ 32000 കോടിയുടെ കുറവാണ് പ്രതീക്ഷിക്കുന്നത്. ഇത് ഏങ്ങനെ കേരളം മറി കടക്കും. ഓഖി, പ്രളയം, മഴ, നിപ്പ, കോവിഡ് എന്നിങ്ങനെ പറഞ്ഞ് എത്രകാലം കേരളത്തിന് മുന്നോട്ട് പോകാനാകും. അഭിലാഷ് ജി നായര്‍ പറയുന്നത് പോലെ കേരളം വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത്. മുണ്ട് മുറുക്കി ഉടുത്താല്‍ മാത്രം പോര, വരുമാനത്തിന് പ്രായോഗിക നിര്‍ദേശങ്ങള്‍ ഉയര്‍ന്ന് വരണം.

വരുമാനം ഇടിയുകയാണ്, കടം വര്‍ദ്ധിക്കുകയും ചെയ്യുന്നു. അനൂപ് പറഞ്ഞത് പോലെ വരവറിയാതെയുള്ള ചിലവഴിക്കല്‍ ഇനിയും തുടരണമോ? നിയമസഭയില്‍ ഇത് സംബന്ധിച്ച് പ്രത്യേക ചര്‍ച്ചക്ക് നോട്ടീസ് നല്‍കാന്‍ എം.എല്‍.എമാരില്‍ ആരെങ്കിലും താല്‍പര്യം കാട്ടുമെന്ന് പ്രതീക്ഷിക്കാം. കാരണം, ഇത് കേരളത്തിന്റ പ്രശ്‌നമാണ്.

Spread the love
English Summary: fiscal deficity of kerala a reality pressure before rulers

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick