Categories
latest news

ആശിഷ് മിശ്രയ്ക്ക് യോഗിയുടെ ക്ലീന്‍ ചിറ്റ്… ചൂലെടുത്ത പ്രിയങ്കയ്ക്ക് പരിഹാസം

ലഖിംപൂര്‍ ഖേരിയിലെ കര്‍ഷക കൊലപാതകത്തില്‍ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയ്ക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ക്ലീന്‍ ചിറ്റ്. ആശിഷ് മിശ്ര ലഖിംപൂര്‍ കേസില്‍ ഉള്‍പ്പെട്ടതിന് തെളിവൊന്നും ലഭിച്ചിട്ടില്ലെന്ന് യോഗി ഒരു സ്വകാര്യ ടി.വി. ചാനലില്‍ പ്രതികരിച്ചു. പ്രിയങ്ക ഗാന്ധി ഗസ്റ്റ് ഹൗസ് തൂത്തുവാരിയതില്‍ കടുത്ത പരിഹാസം യോഗി ഉയര്‍ത്തി. പ്രിയങ്കയില്‍ നിന്നും ജനം അതാണ് പ്രതീക്ഷിക്കുന്നതെന്നും അത്തരം കാര്യങ്ങളാണ് പ്രിയങ്ക ചെയ്യുന്നതെന്നുമായിരുന്നു യോഗിയുടെ പരിഹാസം.
നിയമം എല്ലാവര്‍ക്കും ഒരുപോലെയാണ്. ബി.ജെ.പി. എം.എല്‍.എ.യോ എം.പിയോ കുറ്റം ചെയ്താലും വെറുതെ വിടില്ല–യോഗി പ്രതികരിച്ചു.

Spread the love
English Summary: yogi gives clean chit to ashish mishra

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick