Categories
latest news

കൊവിഡ്‌ കാലത്ത്‌ സ്‌ത്രീകളിലും യുവാക്കളിലും വിഷാദരോഗം മില്യണ്‍ കണക്കിന്‌ വര്‍ധിച്ചതായി പഠനം

ലോകത്താകെ കൊവിഡ്‌ മഹാമാരി ജനങ്ങളില്‍ പ്രത്യേകിച്ച്‌ സ്‌ത്രീകളിലും യുവതീയുവാക്കളിലും ഗുരുതരമായ വിഷാദരോഗത്തിന്‌ കാരണമായതായി ആധികാരിക റിപ്പോര്‍ട്ട്‌. ലോക പ്രശസ്‌ത മാസികയായ ലാന്‍സെറ്റ്‌ ആണ്‌ ഇതു സംബന്ധിച്ച പഠനഫലം പുറത്തുവിട്ടിരിക്കുന്നത്‌. കൊവിഡ്‌ കാലത്ത്‌ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്‌ ലോകത്താകെ 76 ദശലക്ഷം മാനസികസമ്മര്‍ദ്ദ കേസുകളും 53 ദശലക്ഷം വിഷാദരോഗ കേസുകളും വര്‍ധിച്ചുവെന്ന്‌ ലാന്‍സെറ്റ്‌ വെളിപ്പെടുത്തി. ഓസ്‌ട്രേലിയയിലെ ക്വീന്‍സ്‌ ലാന്റ്‌ സര്‍വ്വകലാശാലയിലെ ഗവേഷകരാണ്‌ പഠനം നടത്തിയതെന്നും ലാന്‍സെറ്റ്‌ മാസിക പറയുന്നു.

യുവാക്കള്‍ സുഹൃത്തുക്കളില്‍ നിന്നും പഠനസ്ഥലത്തെ സൗഹൃദഗ്രൂപ്പുകളില്‍ നിന്നും അകലേണ്ടിവന്നപ്പോള്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലും നിരാശയിലുമായി എന്ന്‌ പഠനം വെളിപ്പെടുത്തുന്നു. സ്‌ത്രീകളാവട്ടെ വീട്ടിലെ ജോലികളില്‍ തളച്ചിടപ്പെട്ടു. ഗാര്‍ഹിക പീഢനവും കണ്ടമാനം വര്‍ധിച്ചു. ഇതിനും ഇരയായത്‌ കൂടുതലും സ്‌ത്രീകളും പെണ്‍കുട്ടികളുമായിരുന്നു.

thepoliticaleditor
Spread the love
English Summary: depressive case shoot up during pandemic period world wide

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick