ധനമന്ത്രി നിർമ്മല സീതാരാമൻ വ്യാഴാഴ്ച ലോക്‌സഭയിൽ ‘ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള ധവളപത്രം’ അവതരിപ്പിച്ചു. 2014 വരെയുള്ള 10 വർഷത്തെ യുപിഎ ഭരണത്തിലെ സാമ്പത്തിക കെടുകാര്യസ്ഥതയുടെ രൂപരേഖ നൽകുന്ന സമ്പദ്‌വ്യവസ്ഥയെക്കുറിച്ച് ധവളപത്രം സർക്കാർ പുറത്തിറക്കുമെന്ന് സീതാരാമൻ ഇടക്കാല ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ചിരുന്നു.
ബിജെപി സര്‍ക്കാര്‍ അക്കാലത്തെ പ്രതിസന്ധികളെ തരണം ചെയ്തുവെന്നും സര്‍വ്വതോന്‍മുഖമായ വികസനപാതയില്‍ സമ്പദ് വ്യവസ്ഥയെ എത്തിച്ചുവെന്നും ധനകാര്യമന്ത്രി അവകാശപ്പെട്ടു.
“2014 വരെ നമ്മൾ എവിടെയായിരുന്നുവെന്നും ഇപ്പോൾ എവിടെയാണെന്നും നോക്കുന്നത് ഉചിതമാണ്. ആ വർഷങ്ങളിലെ കെടുകാര്യസ്ഥതയിൽ നിന്ന് പാഠം ഉൾക്കൊള്ളാൻ വേണ്ടി മാത്രം. സഭയുടെ മേശപ്പുറത്ത് ഈ ധവളപത്രം സമർപ്പിക്കുന്നു.”– നിർമ്മല പറഞ്ഞു.