Categories
latest news

മോദി എപ്പോഴും കള്ളം പറയുകയാണ്, അദ്ദേഹം ജനിച്ചത് പിന്നാക്ക സമുദായത്തിലല്ല – രാഹുൽ ഗാന്ധി

ഗുജറാത്തിലെ തെലി ജാതിയിലാണ് മോദി ജനിച്ചത്, 2000 ൽ ബിജെപി അവർക്ക് ഒബിസി പദവി നൽകി

Spread the love

താന്‍ പിന്നാക്കക്കാരനാണെന്ന നരേന്ദ്രമോദിയുടെ അവകാശവാദത്തെ ഖണ്ഡിച്ച് രാഹുല്‍ ഗാന്ധി. സ്വയം പ്രഖ്യാപിച്ചതു പോലെ മോദി ജന്മനാ മറ്റ് പിന്നാക്ക വിഭാഗം( ഒ.ബി.സി.) അല്ലെന്നും ബിജെപി അധികാരത്തില്‍ എത്തിയ ശേഷം മോദിയുടെ ജാതിക്ക് പിന്നാക്ക പദവി നല്‍കുകയായിരുന്നുവെന്നും രാഹുല്‍ ഗാന്ധി പ്രസ്താവിച്ചു. ഛത്തീസ്‌ഗഡിലെ റായ്‌ഗഡിൽ ഭാരത് ജോഡോ ന്യായ് യാത്രയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.

” താൻ ഒരു ഒബിസിയാണെന്ന് മോദി എപ്പോഴും അവകാശപ്പെടുന്നു. എന്നാൽ ഞാൻ നിങ്ങളോട് പറയട്ടെ, മോദി ഒരിക്കലും ഒബിസി വിഭാഗത്തിൽ ജനിച്ചിട്ടില്ല. നിങ്ങളെല്ലാവരും വഞ്ചിക്കപ്പെടുകയാണ്. ഗുജറാത്തിലെ തെലി സമുദായത്തിലാണ് മോദി ജനിച്ചത്. എന്നാൽ അദ്ദേഹത്തിൻ്റെ സമുദായത്തെ 2000-ലെ ബി.ജെ.പി സർക്കാർ ഒ.ബി.സി.യായി പ്രഖ്യാപിച്ചു . നിങ്ങളുടെ പ്രധാനമന്ത്രി സാധാരണ ജാതിയിൽ ജനിച്ചയാളാണ്. അദ്ദേഹം ഒബിസി ആയിരുന്നില്ല. താൻ ഒബിസി വിഭാഗത്തിൽ ജനിച്ചുവെന്ന് അദ്ദേഹം എല്ലായിടത്തും കള്ളം പറയുകയാണ്.”– രാഹുൽ ബെൽപഹാറിലെ മഹിമ ചൗക്കിൽ പൊതുജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.

thepoliticaleditor

“അത് തെളിയിക്കാൻ എനിക്ക് ജനന സർട്ടിഫിക്കറ്റ് ആവശ്യമില്ല. അദ്ദേഹം ഒരിക്കലും ഒരു ഒബിസി ആയ വ്യക്തിയെ ആലിംഗനം ചെയ്യാത്തതിന് ഞാൻ സ്വയം സാക്ഷ്യം വഹിച്ചിട്ടുണ്ട്. അദ്ദേഹം ഒരിക്കലും ഒരു കർഷകൻ്റെയോ തൊഴിലാളിയുടെയോ കൈ പിടിച്ചിട്ടില്ല. ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസ് നടത്താൻ അദ്ദേഹം ഒരിക്കലും അനുവദിക്കില്ല. ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസ് സാധ്യമാക്കാൻ കോൺഗ്രസ് പാർട്ടിക്കു മാത്രമേ കഴിയൂ.”– രാഹുൽ ഗാന്ധി പറഞ്ഞു.

പ്രതിമാസം ഒരു ലക്ഷത്തി അറുപതു രൂപയാണ് പ്രധാനമന്ത്രിയുടെ ശമ്പളമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. “രാവിലെ അദ്ദേഹത്തെ നോക്കൂ, 2-3 ലക്ഷം വിലയുള്ള ഒരു സ്യൂട്ട് അദ്ദേഹം ധരിക്കും. തുടർന്ന് വൈകുന്നേരം 4-5 ലക്ഷം രൂപ വിലയുള്ള മറ്റൊരു സ്യൂട്ട് ഷാൾ ധരിക്കും.– ഇതെവിടുന്നു വരുന്നു?”–രാഹുൽ പറഞ്ഞു.

“ഇരുന്നൂറ് കോർപ്പറേറ്റുകളിൽ ഉന്നത മാനേജ്‌മെൻ്റിൽ ഒരു ഒബിസിയോ ദലിതരോ ആദിവാസികളോ ഇല്ല. ഡൽഹിയിലെ തൊണ്ണൂറ് ഓഫീസർമാരിൽ മൂന്ന് ഒബിസിയും ഒരാൾ ആദിവാസിയും മൂന്ന് ദളിതരും മാത്രമാണ്. അദാനി ജിയുടെ കമ്പനിയിൽ പോലും 73 ശതമാനം ജനങ്ങളും ദരിദ്രരോ, ഒബിസിയോ, ദളിത്-ആദിവാസികളോ അല്ല മറിച്ച് ഉയർന്ന ജാതിക്കാർ ആണ്. ജാതി സെൻസസ് നടത്തേണ്ടതിന്റെ പ്രസക്തി ഇതാണ്.”–രാഹുൽ പറഞ്ഞു.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick