Categories
kerala

ഡെല്‍ഹിയില്‍ ഇടതുപക്ഷ സര്‍ക്കാരിന്റെ പ്രതിഷേധത്തില്‍ അഖിലേന്ത്യാ പ്രാതിനിധ്യം

കേന്ദ്രസര്‍ക്കാര്‍ അനാവശ്യ ഉടക്കുകള്‍ ഉണ്ടാക്കി കേരളത്തിന്റെ സാമ്പത്തിക സ്വരൂപണ സ്രോതസുകള്‍ എല്ലാം അടച്ച് ശ്വാസം മുട്ടിക്കുന്നുവെന്ന വിമര്‍ശനം ഉയര്‍ത്തി കേരള സര്‍ക്കാര്‍ ഡെല്‍ഹി ജന്തര്‍മന്തറില്‍ ഇന്ന് രാവിലെ 11 മണിക്ക് ആരംഭിച്ച പ്രതിഷേധസമരത്തിന് ശ്രദ്ധേയമായ പ്രാതിനിധ്യം. രാജ്യത്തെ പ്രതിപക്ഷ ഭരണകക്ഷികള്‍ നയിക്കുന്ന സംസ്ഥാനങ്ങളുടെ പ്രതിനിധികളെല്ലാം ജന്തര്‍മന്തറില്‍ എത്തിയതോടെ സമരത്തിന് വലിയ മാധ്യമ ശ്രദ്ധയാണ് അഖിലേന്ത്യാതലത്തില്‍ കിട്ടിയിരിക്കുന്നത്.


തമിഴ് നാട്ടിലെ ഡി.എം.കെ സര്‍ക്കാര്‍, പഞ്ചാബിലെ ആം ആദ്മി സര്‍ക്കാര്‍ എന്നിവയുടെ പ്രതിനിധികളും ജമ്മുകാശ്മീരിലെ നേതാവ് ഫാറുഖ് അബ്ദുള്ള എന്നിവരും ജന്തര്‍മന്തറില്‍ എത്തി.

thepoliticaleditor

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ തന്നെ എത്തുന്നുണ്ട്. കര്‍ണാടകത്തിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ഉള്‍പ്പെടെ സര്‍ക്കാര്‍ പ്രതിനിധികള്‍ ഇന്നലെ സമാനമായ പ്രതിഷേധ സമരം ഡെല്‍ഹിയില്‍ നടത്തിയിരുന്നു.

കേരളത്തിലെ യു.ഡി.എഫിന്റെ ഭാഗമായ മുസ്ലിംലീഗിന്റെ എം.പി. അബ്ദുള്‍ വഹാബ് കേരള ഹൗസിലെത്തി സമരത്തിന് ഐക്യദാര്‍ഢ്യം അറിയിച്ചു. എന്നാല്‍ കോണ്‍ഗ്രസ് സമരത്തോട് സഹകരിക്കുന്നില്ല.

സി.പി.എം.ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ. ജനറല്‍ സെക്രട്ടറി ഡി.രാജ, സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, സി.പി.എം. സെക്രട്ടറി എം.വി.ഗോവിന്ദന്‍,കേരള കോണ്‍ഗ്രസ് എം. ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി. എന്നിവരുള്‍പ്പെടെയുള്ള നേതാക്കളും ഇടതുപക്ഷ ജനാധിപത്യ മുന്നണി മന്ത്രിസഭാംഗങ്ങളും പ്രധാനപ്പെട്ട കക്ഷിനേതാക്കളും ജനപ്രതിനിധികളും ധാരാളം മലയാളികളും ഇതര സംസ്ഥാനങ്ങളിലെ പ്രവര്‍ത്തകരും ജന്തര്‍മന്തറിലെ സമരത്തിന് നിറം പകരാനെത്തി.
കേരള ഹൗസില്‍ നിന്നും ഇവരെല്ലാം പ്രകടനമായാണ് ജന്തര്‍മന്തറിലെ സമരവേദിയില്‍ എത്തിയത്.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick