Categories
latest news

പഞ്ചാബ്‌ കോണ്‍ഗ്രസില്‍ ചന്നി-സിദ്ദു പോരിന്‌ അന്തമില്ല, അടുത്ത ഭരണം നഷ്ടപ്പെടുമെന്ന്‌ നിരീക്ഷകര്‍

പി.സി.സി.അധ്യക്ഷ പദവിയില്‍ നിന്നുള്ള രാജി പിന്‍വലിച്ചെങ്കിലും പഞ്ചാബില്‍ സിദ്ദുവിന്‌ പുതിയ മുഖ്യമന്ത്രിയാണ്‌ പുതിയ എതിരാളി. നേരത്തെ അമരീന്ദര്‍സിങുമായി കൊമ്പുകോര്‍ത്ത്‌ അവസാനം ഹൈക്കമാന്‍ഡ്‌ സിദ്ദുവിന്റെ പക്ഷത്ത്‌ നിന്നപ്പോള്‍ അമരീന്ദര്‍ സ്ഥലം വിട്ടതോടെ ഇനി സമാധാനം ഉണ്ടാകുമെന്ന്‌ വിശ്വസിച്ചവര്‍ക്ക്‌ തെറ്റി. സിദ്ദു തന്റെ നിര്‍ബന്ധങ്ങളില്‍ ഉറച്ചു നില്‍ക്കുകയാണെന്ന്‌ പുതിയ മുഖ്യമന്ത്രി ചരണ്‍ജിത്‌ സിങ്‌ ചന്നി ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ട്‌. ഇത്തവണ പക്ഷേ സിദ്ദുവിനൊപ്പമല്ല ഹൈക്കമാന്‍ഡ്‌. സിദ്ദുവിന്റെ ഡിമാന്റുകളോട്‌ ഇത്തവണ ഹൈക്കമാന്‍ഡ്‌ താല്‍പര്യം കാട്ടിയില്ല. തുടര്‍ന്നാണ്‌ രാജി പിന്‍വലിച്ച്‌ പി.സി.സി.അധ്യക്ഷ പദവിയില്‍ തുടരാന്‍ സിദ്ദു നിര്‍ബന്ധിതനായതും.
യഥാര്‍ഥത്തില്‍ സിദ്ദുവിന്‌ മുഖ്യമന്ത്രിസ്ഥാനത്തിലാണ്‌ താല്‍പര്യമെന്ന്‌ പറയുന്നു. എന്നാല്‍ സിദ്ദുവിനെ മുഖ്യമന്ത്രിയാക്കുന്നതില്‍ മറ്റാര്‍ക്കും ഇഷ്ടമില്ല. അടുത്ത തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിയായി എത്തുക എന്ന ദീര്‍ഘലക്ഷ്യമാണ്‌ സിദ്ദുവിനുള്ളത്‌. ഇത്‌ തിരിച്ചറിഞ്ഞാണ്‌ മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ താന്‍ സിദ്ദുവിനെ എന്തു വില കൊടുത്തും എതിര്‍ത്ത്‌ തോല്‍പിക്കുമെന്ന്‌ പറഞ്ഞിട്ടുള്ളത്‌.

ചന്നിയെ മുഖ്യമന്ത്രിയാക്കിയത്‌ സിദ്ദുവിന്‌ ഒട്ടും ഇഷ്ടപ്പെട്ടിരുന്നില്ല. അതിനാല്‍ ചന്നിയുടെ മധുവിധുക്കാലത്തേ പ്രശ്‌നങ്ങളും തുടങ്ങി.
ആത്യന്തികമായി പാര്‍ടിയുടെ കയ്യിലുള്ള സംസ്ഥാന ഭരണം കടുത്ത ഉള്‍പ്പോരു മൂലം അടുത്ത വര്‍ഷത്തെ തിരഞ്ഞെടുപ്പോടെ കൈവിട്ടു പോകാവുന്ന എല്ലാ സാഹചര്യവും ഇപ്പോള്‍ പഞ്ചാബിലുണ്ടെന്ന്‌ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

thepoliticaleditor
Spread the love
English Summary: congress may lost next election in panjab, observers comments

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick