Categories
latest news

ബി.ജെ.പി.യുടെ ആരോപണം തിരിഞ്ഞുകുത്തുന്നു…കൊലയെ ന്യായീകരിച്ച നേതാവും ബി.ജെ.പി.മന്ത്രിയുമായി കൂടിക്കാഴ്‌ച

സിങ്‌ഖു അതിര്‍ത്തിയില്‍ കര്‍ഷകസമര കേന്ദ്രത്തില്‍ രണ്ടു ദിവസം മുമ്പ്‌ ദളിത്‌ സിഖുകാരനായ ലഖ്‌ബീര്‍ സിങിനെ കൈപ്പത്തി വെട്ടി കൊന്ന്‌ കെട്ടിത്തൂക്കിയ സംഭവം ബി.ജെ.പി.യെ തിരിഞ്ഞു കുത്തുന്നു. വിശുദ്ധ ഗ്രന്ഥത്തെ അപമാനിച്ചുവെന്ന പേരിലാണ്‌ മതതീവ്രവാദസംഘമായ നിഹാംഗുകള്‍ ഈ കൊലപാതകം നടത്തിയത്‌. നിഹാംഗുകളും കര്‍ഷകസമരക്കാരും തമ്മിലുള്ള ബന്ധമാണ്‌ തെളിയുന്നതെന്ന്‌ ബി.ജെ.പി. ആരോപണം ഉന്നയിച്ചതിനു പിറകെ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിങ്‌ തോമറിനെ നിഹാംഗ്‌ നേതാവ്‌ സന്ദര്‍ശിച്ചതിന്റെ ഫോട്ടോ പുറത്തു വന്നതാണ്‌ ഇപ്പോള്‍ പുതിയ വാര്‍ത്തയായിരിക്കുന്നത്‌. നിഹാംഗ് വിഭാഗത്തിന്റെ തലവൻ ബാബ അമൻ സിങ്ങുമായി 2 മാസം മുൻപ് തോമറിന്റെ ഡൽഹിയിലെ വസതിയിൽ നടന്ന കൂടിക്കാഴ്ചയുടെ ചിത്രം കഴിഞ്ഞ ദിവസമാണു പുറത്തു വന്നത്. കഴിഞ്ഞയാഴ്ച കർഷക സമരം നടക്കുന്നിടത്ത് ദലിത് യുവാവിനെ നിഹാംഗുകൾ കൊലപ്പെടുത്തിയത് സമരം തീവ്രവാദികളുടെ കയ്യിലാണെന്ന ആരോപണം ശക്തമാക്കാൻ ബിജെപി ഉപയോഗിച്ചിരുന്നു. കൃഷി സഹമന്ത്രി കൈലാഷ് ചൗധരി, ബിജെപി നേതാവ് ഹർവീന്ദർ ഗരേവാൾ എന്നിവരും ചിത്രത്തിലുണ്ട്. കൊലക്കുറ്റത്തിൽ അറസ്റ്റിലായതിന്റെ പേരിൽ പിരിച്ചുവിടപ്പെട്ട പഞ്ചാബ് പൊലീസ് ഉദ്യോഗസ്ഥൻ ഗുർമീത് സിങ് പിങ്കിയും ചിത്രത്തിലുണ്ട്. അമൻ സിങ് വിഭാഗമാണ് വിശുദ്ധ ഗ്രന്ഥത്തെ അവഹേളിച്ചുവെന്ന പേരിൽ ദലിത് യുവാവിനെ കഴിഞ്ഞയാഴ്ച കൈ ഛേദിച്ചു കെട്ടിത്തൂക്കിയത്. കൊലപാതകത്തെ അമൻ സിങ് ന്യായീകരിച്ചിരുന്നു.

Spread the love
English Summary: nihang leader baba amansingh and bjp minister thomar met together, what was the motive ?

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick