Categories
latest news

ദുര്‍ഗാപൂജാ പന്തലില്‍ ഖുറാന്‍ കൊണ്ടു വെച്ചയാളെ ബംഗ്ലാദേശ്‌ പൊലീസ്‌ പിടികൂടി

ബംഗ്ലാദേശിലെ കൊമില്ലയില്‍ വന്‍ വര്‍ഗീയ അസ്വാസ്ഥ്യത്തിനും ഏതാനും കൊലപാതകങ്ങള്‍ക്കും കാരണമായ ദുര്‍ഗാ പൂജാ പന്തലില്‍ ഖുറാനെ അപമാനിച്ചു എന്ന സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്‌. ഒക്ടോബര്‍ 13-ന്‌ ദുര്‍ഗാപൂജാ പന്തലില്‍ ഖുറാന്‍ കോപ്പി കൊണ്ടുവന്നു വെച്ചയാളെ പിടികൂടിയതായി ധാക്ക ട്രിബ്യൂണ്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു. ഇക്‌ബാല്‍ ഹൊസ്സൈന്‍ എന്ന 35-കാരനാണ്‌ പിടിയിലായിട്ടുള്ളത്‌. കൊമില്ല ജില്ലയിലെ സുജനഗര്‍ സ്വദേശിയാണിയാള്‍. സി.സി.ട.ി.വി. ദൃശ്യങ്ങളുടെ സഹായത്തോടെയാണ്‌ പ്രതിയെ തിരിച്ചറിഞ്ഞതെന്ന്‌ പൊലീസ്‌ പറയുന്നു. ഇക്‌ബാല്‍ ഹൊസ്സൈന്‍ ഒരു പള്ളിയില്‍ നിന്നും ഖുറാന്‍ എടുത്ത്‌ നടന്നു വന്ന്‌ സമീപത്തെ ദുര്‍ഗാ പന്തലില്‍ വെക്കുന്നതും അവിടെ നിന്നും സ്ഥലം വിടുന്നതും ദൃശ്യങ്ങളില്‍ കാണാമെന്ന്‌ പൊലീസ്‌ അറിയിച്ചു. മാനസികസ്ഥിരത ഇല്ലാത്ത വ്യക്തിയാണ്‌ ഇക്‌ബാല്‍ ഹൊസ്സൈന്‍ എന്ന്‌ പൊലീസ്‌ പറയുന്നു. ഇദ്ദേഹത്തിന്റെ സ്വഭാവനില സ്വാര്‍ഥതാല്‍പര്യക്കാര്‍ ഉപയോഗിക്കുകയാണ്‌ ചെയ്‌തതെന്ന്‌ ഇക്‌ബാലിന്റെ സഹോദരനും മറ്റ്‌ കുടുംബാംഗങ്ങളും ആണയിട്ടു പറഞ്ഞു.
ഖുറാന്‍ വിവാദവുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷം രാജ്യത്തിനു പുറത്തും പ്രത്യേകിച്ച ഇന്ത്യയില്‍ വലിയ വാര്‍ത്തായിരുന്നു. പൊലീസ്‌ 41 പേരെ അറസ്റ്റ്‌ ചെയ്‌തതില്‍ നാലു പേര്‍ ഇക്‌ബാല്‍ ഹൊസ്സൈനുമായി ബന്ധപ്പെട്ടിട്ടുള്ളവരാണ്‌.

Spread the love
English Summary: bengladesh police detained a man who placed muslim holly book in durga pandal

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick