Categories
latest news

പ്രിയങ്ക ഗാന്ധിയുമായി സെല്‍ഫി: വനിതാ പൊലീസുകാര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച്‌ യു.പി. പൊലീസ്‌

പൊലീസ്‌ കസ്റ്റഡിയില്‍ മരിച്ച യുവാവിന്റെ വീട്‌ സന്ദര്‍ശിക്കാന്‍ ലഖ്‌നൗവില്‍ നിന്നും ആഗ്രയിലേക്ക്‌ പോയപ്പോള്‍ പ്രിയങ്കാഗാന്ധിക്കൊപ്പം വനിതാപൊലീസുകാര്‍ സെല്‍ഫിയെടുത്ത സംഭവത്തില്‍ പൊലീസ്‌ പ്രാഥമികാന്വേഷണം പ്രഖ്യാപിച്ചു. പൊലീസ്‌ സര്‍വ്വീസ്‌ ചട്ടങ്ങള്‍ ലംഘിച്ചിട്ടുണ്ടോ എന്നാണ്‌ അന്വേഷിക്കുന്നതെന്ന്‌ പൊലീസ്‌ ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു.
ആഗ്രയിലേക്ക്‌ പോയ പ്രിയങ്കയെ പൊലീസ്‌ കസ്റ്റഡിയിലെടുത്തിരുന്നു. കസ്റ്റഡിയിലെടുത്ത ശേഷമാണ്‌ ഒരു സംഘം പൊലീസുകാരികള്‍ പ്രിയങ്കയെ സമീപിച്ച്‌ സെല്‍ഫി അഭ്യര്‍ഥിച്ചത്‌. പ്രിയങ്ക സമ്മതിക്കുകയും അവര്‍ക്കൊപ്പം പുഞ്ചിരിയോടെ പോസ്‌ ചെയ്യുകയും ചെയ്‌തു.
എന്നോടൊപ്പം സെല്‍ഫി എടുത്തത്‌ കുറ്റമാണെങ്കില്‍ ആദ്യം എന്നെ ശിക്ഷിക്കണമെന്നും നിഷ്‌കളങ്കരായ പൊലീസുകാരികളെ ബലിയാടാക്കരുതെന്നും പ്രിയങ്ക പിന്നീട്‌ ട്വീറ്റ്‌ ചെയ്‌തു. സെല്‍ഫി യോഗിയുടെ പൊലീസിനെ അസ്വസ്ഥപ്പെടുത്തിയതിന്റെ പ്രതിഫലനമാണ്‌ അന്വേഷണമെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.

Spread the love
English Summary: up police announced priliminary enquiry against women constables involved in priyanka sefie issue

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick