Categories
kerala

രണ്ടര കോടി പേര്‍ക്ക്‌ വാക്‌സിന്‍ നല്‍കി കേരളം… 94.08 ശതമാനം

ആദ്യ ഡോസ് വാക്സിനേഷന്‍ 2.51 കോടി പൂർത്തീകരിച്ചതായി കേരളം സർക്കാർ അറിയിച്ചു.
വാക്സിനേടുക്കേണ്ട ജനസംഖ്യയുടെ 94.08 ശതമാനം പേര്‍ക്ക് ആദ്യ ഡോസും 46.50 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 3,75,45,497 ഡോസ് വാക്സിനാണ് ഇതുവരെ നല്‍കിയത്.

ആഗസ്റ്റ്-സെപ്റ്റംബര്‍ മാസത്തില്‍ നടത്തിയ സെറൊ പ്രിവലന്‍സ് സര്‍വേ പ്രകാരം നിലവില്‍ 82 ശതമാനം ആളുകള്‍ കോവിഡിനെതിരെ രോഗപ്രതിരോധ ശേഷി ആര്‍ജ്ജിച്ചു എന്ന് കണ്ടെത്തിയിട്ടുണ്ട്. അതിനു ശേഷം രോഗം ബാധിച്ചവരുടെ എണ്ണവും വാക്സിന്‍
കണക്കും വിലയിരുത്തിയാല്‍, 85നും 90 നും ഇടയ്ക്ക് ശതമാനം ആളുകള്‍ക്ക് സംസ്ഥാനത്ത് രോഗപ്രതിരോധശേഷി ഉണ്ടായെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. കുട്ടികള്‍ക്കിടയില്‍ 40 ശതമാനം പേരിൽ ആന്‍റിബോഡികള്‍ കണ്ടെത്തി. വീടുകള്‍ക്കകത്ത് രോഗവ്യാപനം ഉണ്ടാകാതെ തടയുന്നതില്‍ ഗണ്യമായി വിജയിച്ചു എന്നതിന്‍റെ സൂചന കൂടിയാണിതെന്നു വിലയിരുത്തുന്നു.

thepoliticaleditor
Spread the love
English Summary: kerala completes first doze vaccination for two and half crore

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick