Categories
kerala

പ്രശസ്‌ത കാര്‍ട്ടൂണിസ്റ്റ്‌ യേശുദാസന്‍ അന്തരിച്ചു

മലയാളത്തില്‍ കാര്‍ട്ടൂണ്‍ എന്ന കലാരൂപം മാധ്യമപ്രവര്‍ത്തനത്തിന്റെ അവിഭാജ്യഭാഗമാക്കുകയും പോക്കറ്റ്‌ കാര്‍ട്ടൂണ്‍ എന്നത്‌ കാര്‍ട്ടൂണിന്‌ ജനകീയമുഖം സമ്മാനിക്കുകയും ചെയ്‌ത പ്രശസ്‌ത കാര്‍ട്ടൂണിസ്റ്റ്‌ യേശുദാസന്‍ അന്തരിച്ചു. 83 വയസ്സായിരുന്നു. ഇന്ന് പുലര്‍ച്ചെ 3.30 ഓടെയായിരുന്നു അന്ത്യം. കൊവിഡ് ബാധിച്ച് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കേരളത്തിലെ ആദ്യത്തെ പോക്കറ്റ് കാർട്ടൂണിന്റെ രചയിതാവായിരുന്നു. അരനൂറ്റാണ്ടിലേറെ മാദ്ധ്യമ മേഖലയിൽ സജീവമായിരുന്നു. കേരള ലളിതകലാ അക്കാദമിയുടെ മുൻ അദ്ധ്യക്ഷനും, കേരള കാർട്ടൂൺ അക്കാദമിയുടെ സ്ഥാപക അദ്ധ്യക്ഷനുമായിരുന്നു.1938ൽ മാവേലിക്കരയ്ക്ക് അടുത്തുള്ള ഭരണിക്കാവിൽ ജനിച്ചു. ബി എസ് സി ബിരുദത്തിനു ശേഷമാണ് കാർട്ടൂൺ രംഗത്ത് സജീവമായത്. മലയാള മനോരമയില്‍ 23 വര്‍ഷം സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റ് ആയിരുന്നു.ശങ്കേഴ്സ് വീക്കിലി, ജനയുഗം, ബാലയുഗം, കട്ട്–കട്ട്, അസാധു, മെട്രൊ വാർത്ത, ദേശാഭിമാനി എന്നിവയിലും പ്രവര്‍ത്തിച്ചു.പഞ്ചവടിപ്പാലം എന്ന ചിത്രത്തിന് സംഭാഷണം രചിച്ചു.

Spread the love
English Summary: cartoonist yesudasan passes away

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick