Categories
kerala

പ്രശസ്ത ഗായകൻ വി. കെ. ശശിധരൻ അന്തരിച്ചു

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ മുൻ ജനറൽ സെക്രട്ടറി കൂടിയായ പ്രശസ്ത ഗായകൻ വി കെ ശശിധരൻ അന്തരിച്ചു. 83 വയസായിരുന്നു. വികെഎസ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ട ഇദ്ദേഹം മഹാകവി ഇടശ്ശേരിയുടെ പൂതപ്പാട്ട് എന്ന കാവ്യത്തിന് സംഗീതം നൽകിയതിലൂടെ കേരളത്തിൽ ഉടനീളം ശ്രദ്ധേയനായ ജനകീയ ഗായകൻ ആയി മാറി. രവീന്ദ്രനാഥ ടാഗോറിന്റെ ഗീതാഞ്ജലിക്കും സംഗീതാവിഷ്ക്കാരം നൽകിയിട്ടുണ്ട്..മുപ്പതു വർഷക്കാലം ശ്രീ നാരായണ പോളിടെക്നിക്കിലെ അധ്യാപകനായിരുന്നു. 1938 ൽ എറണാകുളം ജില്ലയിലെ വടക്കൻ പറവൂരിൽ ജനിച്ചു. ആലുവ യു സി കോളേജിലെ പഠനത്തെ തുടർന്ന് തിരുവനന്തപുരം ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും ഇലക്‌ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം കരസ്ഥമാക്കി.

സ്കൂൾ വിദ്യാഭ്യാസ കാലത്ത് 6 വർഷത്തോളം പ്രമുഖ സംഗീതസംവിധായകരുടെ സഹായിയായിരുന്ന പരമുദാസിന്റെ പക്കൽ നിന്ന് കർണാടക സംഗീതത്തിൽ പരിശീലനം നേടി. 1967 ൽ അടൂർ ഗോപാലകൃഷ്ണന്റെ ‘കാമുകി’ എന്ന ചിത്രത്തിനു വേണ്ടി ഏറ്റുമാനൂർ സോമദാസൻ രചിച്ച നാലു ഗാനങ്ങൾ ‘ശിവൻശശി’ എന്ന പേരിൽ പി.കെ. ശിവദാസുമൊത്തു ചിട്ടപ്പെടുത്തി. ഇരുവരും ആറ്റിങ്ങൽ ദേശാഭിമാനി തീയറ്റേഴ്സിനു വേണ്ടി നിരവധി നാടകങ്ങളിൽ ഒരുമിച്ച് പ്രവർത്തിച്ചു.

thepoliticaleditor
Spread the love
English Summary: renowned singer v k sasidharan passed away

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick