ബിഹാർ, ഛത്തീസ്ഗഡ്, ഹരിയാന, കർണാടക, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ ബിജെപി ഞായറാഴ്ച പ്രഖ്യാപിച്ചു.
തൃണമൂൽ കോൺഗ്രസും ബംഗാളിൽ നിന്നുള്ള രാജ്യസഭാ സ്ഥാനാർത്ഥികളുടെ പേരുകൾ പ്രഖ്യാപിച്ചു.
മാധ്യമപ്രവർത്തക സാഗരിക ഘോഷ്, പാർട്ടി നേതാവ് സുസ്മിത ദേവ് എന്നിവർ പട്ടികയിൽ ഉണ്ട്. പ്രശ്‌സത മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായിയുടെ ജീവിത പങ്കാളിയാണ് സാഗരിക ഘോഷ്. കോൺഗ്രസിൽ നിന്ന് വിട്ട് തൃണമൂലിൽ എത്തിയ സുസ്മിത ദേവിനെയും മുൻ ലോക്‌സഭാ എംപി താക്കൂറിനെയും ടിഎംസി നോമിനേറ്റ് ചെയ്തു എന്നത് ശ്രദ്ധേയമാണ്. സംസ്ഥാനത്തു കോൺഗ്രസുമായി വലിയ ഭിന്നതയിലാണ് തൃണമൂൽ.
സാഗരിക ഘോഷ്, സുസ്മിത ദേവ്, മുഹമ്മദ് നദിമുൽ ഹഖ്, മമത ബാല ഠാക്കൂർ എന്നിവരെയാണ് തൃണമൂൽ കോൺഗ്രസ് രാജ്യസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ചത്.
പശ്ചിമ ബംഗാളിൽ നിന്നുള്ള അഞ്ച് സീറ്റുകൾ ഉൾപ്പെടെ ദ്വിവത്സര രാജ്യസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി 27 ന് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. പശ്ചിമ ബംഗാളിൽ നിന്ന് വിരമിക്കുന്ന അംഗങ്ങളിൽ ടിഎംസിയുടെ അബിർ രഞ്ജൻ ബിശ്വാസ്, സുഭാഷിഷ് ചക്രവർത്തി, നദിമുൽ ഹഖ്, സന്തനു സെൻ എന്നിവരും കോൺഗ്രസ് അംഗം അഭിഷേക് മനു സിംഗ്വിയും ഉൾപ്പെടുന്നു.
ബിജെപി പട്ടിക :
ബീഹാർ: ഡോ ധർമ്മശീല ഗുപ്ത, ഡോ ഭീം സിംഗ്
ഛത്തീസ്ഗഡ്: രാജാ ദേവേന്ദ്ര പ്രതാപ് സിംഗ്
ഹരിയാന: സുഭാഷ് ബരാല
കർണാടക: നാരായണ കൃഷണസ ഭണ്ഡഗേ
ഉത്തർപ്രദേശ്: സുധാംശു ത്രിവേദി, ആർപിഎൻ സിംഗ്, ചൗധരി തേജ്വീർ സിംഗ്, സാധന സിംഗ്, അമർപാൽ മൗര്യ, സംഗീത ബൽവന്ത്, നവീൻ ജെയിൻ
ഉത്തരാഖണ്ഡ്: മഹേന്ദ്ര ഭട്ട്
പശ്ചിമ ബംഗാൾ: സമിക് ഭട്ടാചാര്യ
സാഗരിക ഘോഷ്
മുതിർന്ന പത്രപ്രവർത്തകയും കോളമിസ്റ്റും എഴുത്തുകാരിയുമാണ് സാഗരിക ഘോഷ്. ന്യൂഡൽഹിയിലെ സെൻ്റ് സ്റ്റീഫൻസ് കോളേജിൽ പഠിക്കുകയും ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിലേക്ക് റോഡ്‌സ് സ്‌കോളർഷിപ്പ് നേടുകയും ചെയ്തു, അവിടെ മോഡേൺ ഹിസ്റ്ററിയിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കി. 1991-ൽ തൻ്റെ പത്രപ്രവർത്തന യാത്ര ആരംഭിച്ച ഘോഷ്, ദി ടൈംസ് ഓഫ് ഇന്ത്യ, ഔട്ട്ലുക്ക്, ദി ഇന്ത്യൻ എക്സ്പ്രസ് തുടങ്ങിയ പ്രമുഖ പ്രസിദ്ധീകരണങ്ങളിൽ പ്രവർത്തിച്ചു. ബിബിസി വേൾഡിൻ്റെ പ്രൈം-ടൈം അവതാരകയായി “ക്വസ്റ്റ്യൻ ടൈം ഇന്ത്യ”യിൽ സേവനമനുഷ്ഠിച്ചു, കൂടാതെ സിഎൻഎൻ-ഐബിഎൻ-ൻ്റെ ഡെപ്യൂട്ടി എഡിറ്ററായും പ്രൈം-ടൈം ന്യൂസ് ആങ്കറായും പ്രവർത്തിച്ചു.