Categories
latest news

ബച്ചന്‍ ഒരു ബഡാ തീരുമാനം എടുത്തിരിക്കുന്നു…തന്റെ 79-ാം ജന്മദിനത്തില്‍

ഇന്ത്യക്കാരുടെ ബിഗ്‌ ബി ആയ അമിതാബ്‌ ബച്ചന്‍ തന്റെ 79-ാം ജന്മദിനത്തില്‍ എടുത്തിരിക്കുന്ന തീരുമാനം തീര്‍ച്ചയായും മാതൃകാപരമെന്നു പറയാം-ഇനി പാന്‍മസാലയുടെ പരസ്യത്തില്‍ അഭിനയിക്കില്ല. ഈ തീരുമാനം പ്രഖ്യാപിക്കുക മാത്രമല്ല, കമല പസന്ത്‌ എന്ന കമ്പനിയുടെ പാന്‍മസാലാ പരസ്യം അവസാനിപ്പിക്കുകയും ചെയ്‌തു. ബച്ചന്‍ തന്റെ ഔദ്യോഗിക ബ്ലോഗിലൂടെയാണ്‌ ഇക്കാര്യം അറിയിച്ചത്‌.

ഷാരൂഖ്‌ ഖാന്റെ മകന്‍ ആര്യന്‍ ലഹരി മരുന്നു കേസില്‍ അകത്തായതോടെ ലഹരിപദാര്‍ഥങ്ങളുടെ പരസ്യത്തില്‍ അഭിനയിക്കുന്ന താരങ്ങളുടെ നേരെയും വലിയ വിമര്‍ശനങ്ങള്‍ നീണ്ടു. സമൂഹമാധ്യമങ്ങളിലാണ്‌ വന്‍ ട്രോളുകളു പരിഹാസവാക്യങ്ങളും ഉയര്‍ന്നത്‌. അമിതാബ്‌ ബച്ചനെതിരെയും ട്രോളുകള്‍ പ്രവഹിച്ചുവെന്നാണ്‌ പറയുന്നത്‌. മാത്രമല്ല, നാഷണല്‍ ആന്റി ടുബാകോ ഓര്‍ഗനൈസേഷന്‍ ബച്ചന്‌ കത്തെഴുതുകയും ചെയ്‌തു. പാന്‍മസാലയുടെ പരസ്യം ഉപേക്ഷിക്കണമെന്ന്‌ അവര്‍ ബച്ചനോട്‌ ആവശ്യപ്പെട്ടു.

thepoliticaleditor
Spread the love
English Summary: big b amithab has taken a big decission on his birthday

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick