Categories
social media

ടാറ്റ ഗ്രൂപ്പ് 18,000 കോടി രൂപയ്ക്ക് എയർ ഇന്ത്യ വാങ്ങി…കരാർ ഉറപ്പിച്ചു

ടാറ്റ ഗ്രൂപ്പ് 18,000 കോടി രൂപയ്ക്ക് എയർ ഇന്ത്യ വാങ്ങുന്നു. ധനമന്ത്രാലയത്തിന്റെ ഇൻവെസ്റ്റ്‌മെന്റ് ആൻഡ് പബ്ലിക് അസറ്റ് മാനേജ്‌മെന്റ് (DIPAM) ഇക്കാര്യം പ്രഖ്യാപിച്ചതോടെ ഇത് സംബന്ധിച്ച് നേരത്തെ വന്ന ഊഹ വാർത്തകൾ സത്യമായി. എയർ ഇന്ത്യയും എയർ ഇന്ത്യ എക്‌സ്പ്രസ്സും ടാറ്റയുടെ കീഴിലായിരിക്കും. കാർഗോ, ഗ്രൗണ്ട് ഹാൻഡ്ലിംഗ് കമ്പനിയായ AISATS- ന് പകുതി ഓഹരികളും ലഭിക്കും.

എയർ ഇന്ത്യയുടെ ബാലൻസ് ഷീറ്റിൽ 46,262 കോടി രൂപയുടെ കടം ഉണ്ട്. ലേലം വഴി കേന്ദ്ര സർക്കാരിന് 2700 കോടി രൂപ ലഭിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു.

thepoliticaleditor

സ്പൈസ് ജെറ്റ് ചെയർമാൻ അജയ് സിംഗിനേക്കാൾ ഏകദേശം 3,000 കോടി രൂപ കൂടുതൽ ടാറ്റ ഗ്രൂപ്പ് ലേല വാഗ്‌ദാനം നൽകിയിരുന്നു.

Spread the love
English Summary: bid decided, air india to tata group

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick