Categories
latest news

ഇന്ത്യന്‍ ആകാശത്ത്‌ പുതിയൊരു വിമാനസര്‍വ്വീസ്‌ കൂടി…ആകാശ എയര്‍

പുതിയ വിമാന സര്‍വ്വീസ്‌ ആകാശ എയര്‍-ന്‌ കേന്ദ്രസര്‍ക്കാരിന്റെ അനുമതി. വന്‍ സംരഭകനായ രാകേശ്‌ ജുന്‍ജൂന്‍വാലയാണ്‌ ആകാശ എയറിനു പിന്നിലെ ശക്തിസ്രോതസ്സ്‌. ഇദ്ദേഹത്തിന്റെ എസ്‌.എന്‍.വി. ഏവിയേഷന്‌ തിങ്കളാഴ്‌ച കേന്ദ്ര സര്‍ക്കാരിന്റെ എതിര്‍പ്പില്ലാ സര്‍ട്ടിഫിക്കറ്റ്‌ ലഭിച്ചു. ഇനി ഡയറക്ടര്‍ ജനറല്‍ ഓഫ്‌ സിവില്‍ ഏവിയേഷന്റെ ലൈസന്‍സിന്‌ അപേക്ഷിക്കാം. ജെറ്റ്‌ എയര്‍വേയ്‌സിന്റെ സി.ഇ.ഒ.ആയിരുന്ന വിനയ്‌ ദുബേ ആകാശ എയറില്‍ ചുമതല ഏറ്റെടുക്കാന്‍ പോകുകയാണ്‌.
ചെറിയ ഇന്ധന ടാങ്കുകളുള്ള വിമാനമാണ്‌ ആകാശ പറപ്പിക്കാന്‍ പോകുന്നത്‌ എന്ന്‌ വാര്‍ത്ത പരക്കുന്നുണ്ട്‌. അതിനര്‍ഥം ഹ്രസ്വ യാത്രാവിമാനങ്ങളാണ്‌ ആകാശ എയറിന്റെതായി വരാന്‍ പോകുന്നത്‌ എന്നാണ്‌. 247.50 കോടി രൂപയാണ്‌ രാകേശ്‌ ജുജൂന്‍വാല ആകാശയില്‍ നിക്ഷേപിക്കുന്നത്‌. അടുത്ത മധ്യവേനലില്‍ സര്‍വ്വീസ്‌ തുടങ്ങാനാണ്‌ പരിപാടി. ഏകദേശം 70 വിമാനങ്ങള്‍ അടുത്ത നാല്‌ വര്‍ഷം കൊണ്ട്‌ ആകാശ സ്വന്തമാക്കാനാണ്‌ ഉദ്ദേശിക്കുന്നത്‌.

Spread the love
English Summary: another new indian airline starts soon named akasa air

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick