Categories
kerala

സിദ്ധാര്‍ഥനെ ആക്രമിച്ച 19 വിദ്യാര്‍ഥികള്‍ക്ക് 3 വര്‍ഷത്തെ പഠനവിലക്ക്; ഒരു പ്രതി കൂടി കീഴടങ്ങി

പൊലീസ് അന്വേഷണം ശരിയായി നടത്തുന്നില്ലെന്ന് തോന്നിയാല്‍ സംസ്ഥാനത്തെ ഏറ്റവും പ്രമുഖന്റെ വീട്ടിനു മുന്നില്‍ കുടുംബത്തോടൊപ്പം നിരാഹാരസമിരിക്കുമെന്ന് സിദ്ധാര്‍ഥന്റെ പിതാവ് ജയപ്രകാശ് ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചയില്‍ പറഞ്ഞു. എസ്.എഫ്.ഐ.ക്ക് ഇതില്‍ പങ്കില്ലെങ്കില്‍ എന്തുകൊണ്ടാണ് സംഘടന തങ്ങളുടെ ഒരു സഹപാഠിയുടെ മരണത്തില്‍ പ്രതിഷേധിച്ച് സമരത്തിനിറങ്ങാത്തതെന്നും പിതാവ് ചോദിച്ചു.

Spread the love

വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലാ ക്യാംപസില്‍ ക്രൂരമര്‍ദനത്തിനിരയായതിന്റെ ആഘാതത്തിൽ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥി ജെ.എസ്.സിദ്ധാര്‍ഥനെ ആക്രമിച്ച 19 വിദ്യാര്‍ഥികള്‍ക്ക് മൂന്നു വര്‍ഷത്തെ പഠന വിലക്ക് ഏര്‍പ്പെടുത്തി.

കോളജ് ആന്റി റാഗിങ് കമ്മിറ്റിയുടെതാണ് ഈ തീരുമാനം. രാജ്യത്തെ അംഗീകൃത സ്ഥാപനങ്ങളില്‍ ഇതോടെ ഇവര്‍ക്ക് പഠനം സാധ്യമാകില്ല. സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട് ഒരു പ്രതി കൂടി കീഴടങ്ങി. മലപ്പുറം സ്വദേശി അമീന്‍ അക്ബര്‍ അലി കല്‍പ്പറ്റ കോടതിയിലാണു കീഴടങ്ങിയത്. ഇതോടെ കേസില്‍ പിടയിലായവരുടെ എണ്ണം 11 ആയി.

thepoliticaleditor

അതേസമയം പൊലീസ് അന്വേഷണം ശരിയായി നടത്തുന്നില്ലെന്ന് തോന്നിയാല്‍ സംസ്ഥാനത്തെ ഏറ്റവും പ്രമുഖന്റെ വീട്ടിനു മുന്നില്‍ കുടുംബത്തോടൊപ്പം നിരാഹാരസമിരിക്കുമെന്ന് സിദ്ധാര്‍ഥന്റെ പിതാവ് ജയപ്രകാശ് ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചയില്‍ പറഞ്ഞു. എസ്.എഫ്.ഐ.ക്ക് ഇതില്‍ പങ്കില്ലെങ്കില്‍ എന്തുകൊണ്ടാണ് സംഘടന തങ്ങളുടെ ഒരു സഹപാഠിയുടെ മരണത്തില്‍ പ്രതിഷേധിച്ച് സമരത്തിനിറങ്ങാത്തതെന്നും പിതാവ് ചോദിച്ചു. കേരളത്തിലെ പല വിദ്യാര്‍ഥികളും സംശയാസ്പദമായ സാഹചര്യത്തില്‍ മരിച്ചപ്പോള്‍ സമരവുമായി രംഗത്തിറങ്ങിയ എസ്.എഫ്.ഐ. സിദ്ധാര്‍ഥന്റെ മരണത്തില്‍ എന്താണ് അനങ്ങാത്തത് എന്നു ജയപ്രകാശ് ചോദിച്ചു.

മരിച്ചതിനു ശേഷവും പക തീരാത്തവരാണ് എസ്.എഫ്.ഐക്കു വേണ്ടി ന്യായീകരിക്കുന്നതെന്നും ഇവര്‍ കൊന്നാലും പിന്നെയും പക തീര്‍ക്കാന്‍ പിന്തുടരുന്നവരാണെന്നും ജയപ്രകാശ് ടെലിവിഷന്‍ ചര്‍ച്ചയില്‍ ആരോപിച്ചു.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick