Categories
latest news

റഷ്യ സ്‌പുട്‌നിക്‌ വാക്‌സിന്‍ ഉണ്ടാക്കിയത്‌ ഓക്‌സ്‌ഫോര്‍ഡ്‌ ഫോര്‍മുല മോഷ്ടിച്ചിട്ടെന്ന്‌ ബ്രിട്ടീഷ്‌ മാധ്യമങ്ങൾ …വാക്‌സിന്‍ യുദ്ധം പുതിയ രൂപത്തില്‍

കൊവിഡിനുള്ള ഓക്‌സ്‌ഫോര്‍ഡ്‌ വാക്‌സിനായ ആസ്‌ട്ര സെനകയുടെ ഫോര്‍മുല റഷ്യന്‍ ചാരന്‍മാര്‍ ചോര്‍ത്തിയെടുത്താണ്‌ റഷ്യ സ്‌പുട്‌നിക്‌-വി വാക്‌സിന്‍ ഉണ്ടാക്കിയതെന്ന്‌ ബ്രിട്ടീഷ്‌ മാധ്യമങ്ങളായ ദ ഡെയ്‌ലി മെയില്‍, ദ്‌ സണ്‍ എന്നിവ റിപ്പോര്‍ട്ട്‌ ചെയ്‌തു. ലോകത്തെ ആദ്യത്തെ കൊവിഡ്‌ വാക്‌സിനായിരുന്നു സ്‌പുട്‌നിക്‌-വി. ഓക്‌സ്‌ഫോര്‍ഡ്‌ വാക്‌സിന്‍ വരുംമുമ്പേ സ്‌ഫുട്‌നിക്‌ ഇറങ്ങിയിരുന്നു. എന്നാല്‍ ഏറ്റവും വ്യാപകമായി ലോകത്താകമാനം ഉപയോഗിക്കപ്പെട്ടത്‌ ആസ്‌ട്ര സെനക ആയിരുന്നു.
റഷ്യന്‍ കമ്പനിയായ ഗിമാലയ നാഷണല്‍ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ എപ്പിഡെമിയോളജി ആന്റ്‌ മൈക്രോബയോളജിയാണ്‌ സ്‌പുട്‌നിക്‌ വാക്‌സിന്‍ നിര്‍മ്മിച്ചത്‌. ബ്രിട്ടീഷ്‌ ഫോര്‍മുല ഈ കമ്പനി ചോര്‍ത്തിയെടുത്തതാണ്‌ എന്നാണ്‌ ബ്രിട്ടീഷ്‌ മാധ്യമങ്ങള്‍ ആരോപിച്ചിരിക്കുന്നത്‌.

റഷ്യ സ്വന്തം ചാരന്‍മാരെ ഉപയോഗിച്ചാണ്‌ ഇത്‌ ചെയ്‌തത്‌. റഷ്യയുടെ പേര്‌ വാക്‌സിന്‍ നിര്‍മ്മാണ്‌ മേഖലയില്‍ ആദ്യ പേരായി ഉയരണമെന്ന്‌ റഷ്യന്‍ പ്രസിഡഡണ്ട്‌ വ്‌ലാഡിമിര്‍ പുടിന്‍ ആവശ്യപ്പെട്ടിരുന്നു എന്ന്‌ പറയുന്നു. ലോകം മഹാമാരിയില്‍ വലയുമ്പോള്‍ റഷ്യന്‍ ചാരന്‍മാര്‍ ബ്രിട്ടനിലുണ്ടായിരുന്നു. ഒന്നുകില്‍ വാക്‌സിന്റെ ബ്ലൂ പ്രിന്റ്‌ അല്ലെങ്കില്‍ മരുന്ന്‌ ഇതിലേതെങ്കിലും ഒന്ന്‌ ഈ ചാരന്‍മാര്‍ ഫാര്‍മ കമ്പനിയില്‍ നിന്നും അടിച്ചു മാറ്റി. ഏതെന്ന്‌ പറയുക ഇപ്പോള്‍ അസാധ്യം–മാധ്യമങ്ങള്‍ എഴുതി.

thepoliticaleditor


മോഷണ വാര്‍ത്തയ്‌ക്കു മേല്‍ കമന്റ്‌ ചെയ്യാനില്ലെന്നും എന്നാല്‍ വാര്‍ത്ത നിഷേധിക്കുന്നില്ലെന്നും ബ്രിട്ടീഷ്‌ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥന്‍ ഡാമിയന്‍ ഹിന്‍സ്‌ പറഞ്ഞു. 2020 മാര്‍ച്ചില്‍ വാക്‌സിന്റെ ക്ലിനിക്കല്‍ ട്രയല്‍ ബ്രിട്ടീഷ്‌ ശാസ്‌ത്രജ്ഞര്‍ നടത്തുന്നതിനു തൊട്ടു മുമ്പ്‌ റ്‌ഷ്യന്‍ ഹാക്കര്‍മാര്‍ പലതവണ ഓക്‌സഫോര്‍ഡ്‌ സര്‍വ്വകലാശാലക്കു നേരെ സൈബര്‍ ആക്രമണം നടത്തിയിരുന്നതായി ബ്രിട്ടീഷ്‌ ഇന്റലിജന്‍സ്‌ ഏജന്‍സിയായ എം-15 കണ്ടെത്തിയിരുന്നു. ഒരു മാസം കഴിഞ്ഞപ്പോള്‍ റഷ്യ കൊവിഡ്‌ വാക്‌സിന്‍ കണ്ടെത്തിയിരിക്കുന്നതായി പ്രസിഡണ്ട്‌ പുടിന്‍ പ്രഖ്യാപിക്കുകയും ചെയ്‌തു.

രസകരമായ സാമ്യം ഉള്ളത്‌ ഈ രണ്ടു വാക്‌സിനുകളും ഒരേ സാങ്കേതിക വിദ്യയാണ്‌ ഉപയോഗിക്കുന്നത്‌. രണ്ടും വൈറല്‍ വെക്ടര്‍ വാക്‌സിനുകളാണ്‌. അതായത്‌ രണ്ടിലും ഡി ആക്ടിവേറ്റ്‌ ചെയ്‌ത കൊവിഡ്‌ വൈറസിനെ തന്നെയാണ്‌ പ്രതിരോധ ശേഷി ഉണര്‍ത്താനായി ഉപയോഗിക്കുന്നത്‌. രണ്ടു വാക്‌സിനുകളും മനുഷ്യ ശരീരത്തില്‍ ഒരേ രീതിയിലാണ്‌ പ്രവര്‍ത്തിക്കുന്നതും.

Spread the love
English Summary: russia stolen the formulae of oxford vaaccine and made sputnik-v british media says

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick