Categories
latest news

ആര്യന്‍ “ഖാന്‍” പരാമര്‍ശം: മെഹബൂബ മുഫ്‌തിക്കെതിരെ ഡല്‍ഹി പൊലീസ്‌ എഫ്‌.ഐ.ആര്‍.

ഖാന്‍ എന്ന കുടുംബപ്പേര്‌ ഉള്ളതിനാലാണ്‌ ആര്യന്‍ ഖാനെതിരെ ലഹരികേസ്‌ ചാര്‍ജ്ജ്‌ ചെയ്‌തത്‌ എന്ന പരാമര്‍ശത്തിനെതിരെ കാശ്‌മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്‌തിക്കെതിരെ ഡെല്‍ഹി പൊലീസ്‌ കേസെടുത്തു. ഖാന്‍ ആയതുകൊണ്ടാണ്‌ ആര്യനെയും കുടുംബത്തെയും സര്‍ക്കാര്‍ വേട്ടയാടുന്നതെന്ന്‌ മെഹബൂബ കഴിഞ്ഞ ദിവസം സമൂഹമാധ്യമത്തില്‍ എഴുതിയിരുന്നു.

” നാല്‌ കര്‍ഷകരെ കൊന്ന കേസില്‍ പ്രതിയായ ഒരു കേന്ദ്രമന്ത്രിപുത്രനെ പിടികൂടി മാതൃക കാട്ടുന്നതിനു പകരം, ഖാന്‍ എന്ന ഒരു കുടുംബപ്പേര്‌ ഉള്ളതു കൊണ്ട്‌ മാത്രം 23 വയസ്സുള്ള ഒരു കുട്ടിയുടെ പിന്നാലെയാണ്‌ കേന്ദ്ര ഏജന്‍സികള്‍. ബി.ജെ.പി. തങ്ങളുടെ വോട്ടുബാങ്കിന്റെ ആഗ്രഹങ്ങള്‍ സാധിച്ചു നല്‍കാനായി മുസ്ലീങ്ങളെ ലക്ഷ്യമിടുകയാണ്‌”–ഇതായിരുന്നു മെഹബൂബയുടെ കുറിപ്പ്‌. ഇതിനെതിരെ ഡെല്‍ഹിയിലെ ഒരു അഭിഭാഷകന്‍ നല്‍കിയ പരാതിയിലാണ്‌ കേസെടുത്തിരിക്കുന്നത്‌.

thepoliticaleditor
Spread the love
English Summary: delhi police registers fir against mehabooba mufthi

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick