Categories
latest news

അവര്‍ ആ മഴക്കാടുകള്‍ ആദിമ ഉമകള്‍ക്ക്‌ മടക്കി നല്‍കുകയാണ്‌…

180 മില്യന്‍ വര്‍ഷങ്ങളായി ഈ ഭൂമിയുടെ ജൈവവൈവിധ്യ ഖനിയായി നിലകൊള്ളുന്ന ഓസ്‌ട്രേലിയയിലെ ഡെയിന്‍ട്രീ മഴക്കാടുകള്‍ ഒടുവില്‍ അവിടുത്തെ ആദിമ നിവാസികളായ ഉടമകള്‍ക്ക്‌ തിരികെ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ക്വീന്‍സ്‌ ലാന്റ്‌ പ്രവിശ്യയിലാണ്‌ ലോക പൈതൃക പട്ടികയില്‍ ഇടം നേടിയ ഈ മഴനിഴല്‍പ്രദേശം. അത്‌ ഒരു കാലത്ത്‌ ആ കാടുകളിലെ നിവാസികളായ ഈസ്റ്റേണ്‍ കുക്കു യലാഞ്ചി ഗോത്രക്കാരുടെതായിരുന്നു. പട്ടയവും രേഖയും ഒന്നും ആവശ്യമില്ലാത്ത ഭൂമിയുടെ തനിമയില്‍ ജനിച്ചു ജീവിച്ച്‌ സ്വന്തം പരിസരത്തെ പൊന്നു പോലെ പരിപാലിച്ചു കൈമാറി വന്ന ജനത. എന്നാല്‍ കാലക്രമത്തില്‍ എവിടെയുമെന്ന പോലെ സ്വന്തം മണ്ണില്‍ നിന്നും ആ ജനത ആട്ടിയോടിക്കപ്പെടുകയും കച്ചവടക്കണ്ണുള്ള പുതിയ ഉടമകളും പുതിയ കൈവശാവകാശ രേഖകളും ഉണ്ടാവുകയും ചെയ്‌തു.

ഈസ്റ്റേണ്‍ കുക്കു യലാഞ്ചി ഗോത്രക്കാർ പരമ്പരഗത വേഷത്തിൽ (ഫോട്ടോ കടപ്പാട്- pinterest )

എന്നാല്‍ ഓസ്‌ട്രേലിയ ലോകത്തിന്‌ മാതൃക കാട്ടുകയാണ്‌. ഭൗമതാപം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ലോകം പങ്കുവെക്കുന്ന ആശങ്കയ്‌ക്ക്‌ മുമ്പേ നടക്കാന്‍ ആ രാജ്യം തയ്യാറാകുന്നു. ഡെയിന്‍ട്രീ ഹരിത വനത്തിന്റെ പരിപാലനവും ഉടമസ്ഥാവകാശവും പൂര്‍ണമായും ആ വനത്തിന്റെ ആദിമഉടമസ്ഥരുടെ കയ്യിലേക്ക്‌ നല്‍കാന്‍ തീരുമാനിക്കുകയാണെന്ന്‌ ഓസ്‌ട്രേലിയന്‍ പരിസ്ഥിതി മന്ത്രി മേഗന്‍ സ്‌കാന്‍ലണ്‍ പ്രസ്‌താവിച്ചു. ഇത്‌ സംബന്ധിച്ച കരാര്‍ തയ്യാറാക്കിക്കഴിഞ്ഞു.

thepoliticaleditor

കരാര്‍ അനുസരിച്ച്‌ ഈ വനത്തിന്റെ ഉടമാവകാശവും പരിപാലന അധികാരവും കുക്കു യലാഞ്ചി ഗോത്രജനതയ്‌ക്ക്‌ ലഭിക്കും. പരിസ്ഥിതി സൗഹൃദമായ വിനോദസഞ്ചാരം പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമാണ്‌ ഈ കൈമാറ്റമെന്നും സര്‍ക്കാര്‍ പറയുന്നു.
ഓസ്‌ട്രേലിയയിലെ വടക്ക്‌ വിദൂരമായ ഉലുരു, കക്കഡു എന്നീ വന ഉദ്യാനങ്ങളും നേരത്തെ അവിടുത്തെ ആദിമ ഗോത്രവിഭാഗത്തിന്‌ കൈമാറിയിരുന്നു.

Spread the love
English Summary: they decided to give back the rain forest to its primitive owners

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick