Categories
latest news

ഇക്വഡോര്‍ ജയിലില്‍ ലഹരി മാഫിയാസംഘങ്ങള്‍ ഏറ്റുമുട്ടി 116 പേര്‍ കൊല്ലപ്പെട്ടു, ജയില്‍ യുദ്ധക്കളമായി

തെക്കെ അമേരിക്കന്‍ രാജ്യമായ ഇക്വഡോറിന്റെ ചരിത്രത്തിലെ ഏറ്റവും ഭീകരമായ ജയില്‍ സംഘര്‍ഷത്തില്‍ കുറഞ്ഞത്‌ 116 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്‌. എണ്‍പത്‌ പേര്‍ക്ക്‌ പരിക്കേറ്റിട്ടുമുണ്ട്‌. തീരനഗരമായ ഗ്വായാക്വില്‍-ലെ ജയിലില്‍ രണ്ടു ലഹരിമാഫിയാ സംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ്‌ കൂട്ടക്കൊല നടന്നത്‌. അഞ്ച്‌ പേരെ കഴുത്തറത്താണ്‌ കൊലപ്പെടുത്തിയതെന്നു പറയുന്നു. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാം. ചൊവ്വാഴ്‌ചയാണ്‌ രാജ്യത്തെ നടുക്കിയ സംഭവം നടന്നത്‌. പ്രസിഡണ്ട്‌ ഗ്യുലെര്‍മോ ലാസ്സോ രാജ്യത്ത്‌ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കയാണ്‌.

അന്താരാഷ്ട്ര ലഹരി മാഫിയാസംഘങ്ങള്‍ ജയിലിലെ ആധിപത്യത്തിനായി നടത്തിയ ഏറ്റുമുട്ടലാണ്‌ കൂട്ടക്കൊലയിലേക്ക്‌ നയിച്ചതെന്നു പറയുന്നു. അധികൃതര്‍ക്ക്‌ ജയിലിലെ സംഭവങ്ങള്‍ നിയന്ത്രിക്കാന്‍ സാധിച്ചില്ല. ബോംബ്‌, കത്തി, സ്‌ഫോടകവസ്‌തുക്കള്‍ തുടങ്ങിയവ ഉപയോഗിച്ചായിരുന്നു ആക്രമണമെന്ന്‌ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഡസന്‍ കണക്കിന്‌ മൃതശരീരങ്ങള്‍ ജയിലില പവലിയനുകളില്‍ ചിതറിക്കിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്‌. പലയിടങ്ങളും യുദ്ധക്കളം പോലെ തോന്നിക്കുന്നു എന്നാണ്‌ ദൃശ്യങ്ങള്‍ കണ്ടവര്‍ പറയുന്നത്‌.

thepoliticaleditor
Spread the love
English Summary: gang battle in iquadore prison 116 persons killed

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick