Categories
latest news

നാലു ലക്ഷം പറ്റില്ല, അമ്പതിനായിരം നല്‍കാം…പക്ഷേ തുക സംസ്ഥാനങ്ങള്‍ കണ്ടെത്തണമെന്ന്‌ കേന്ദ്രം

കൊവിഡ്‌ ബാധിച്ച്‌ മരിച്ചവര്‍ക്ക്‌ അമ്പതിനായിരം രൂപ വീതം നഷ്ടപരിഹാരം നല്‍കാമെന്ന്‌ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നിലപാടറിയിച്ചു. എന്നാല്‍ ഈ തുക സംസ്ഥാന സര്‍ക്കാര്‍ നല്‍കണമെന്നും ദുരന്ത നിവാരണഫണ്ട്‌ ഇതിനുപയോഗിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ പറയുന്നു. നഷ്ടപരിഹാരം നല്‍കല്‍ സംബന്ധിച്ച പൊതുതാല്‍പര്യ ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കാനിരിക്കെയാണ്‌ കേന്ദ്രസര്‍ക്കാരിന്റെ നിലപാട്‌. നാല്‌ ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി.

സഹായധനത്തിനുള്ള അപേക്ഷ നിര്‍ദ്ദിഷ്ട ഫോമില്‍ കൊവിഡ് മരണം സാക്ഷ്യപ്പെടുത്തുന്ന മരണ സര്‍ട്ടിഫിക്കറ്റടക്കം ചേര്‍ത്ത് ജില്ലാ ഭരണകൂടത്തിന് നല്‍കണം. സൂക്ഷ്മ പരിശോധനക്ക് ശേഷം 30 ദിവസത്തിനുള്ളില്‍ സഹായധനം മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ലഭ്യമാകും. ഒരറിയിപ്പ് ഉണ്ടാകും വരെ സഹായധനം നല്‍കുന്നത് തുടരുമെന്നും മാര്‍ഗനിര്‍ദ്ദേശത്തില്‍ കേന്ദ്രം വ്യക്തമാക്കുന്നു.

thepoliticaleditor
Spread the love
English Summary: state govts should find resources to grant compensation for covid death says centre in supreme court

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick