Categories
kerala

വി.ശിവൻകുട്ടി മോൻസനൊപ്പം എന്ന പേരിൽ മോർഫ് ചെയ്‌ത വ്യാജ ചിത്രം പ്രചരിക്കുന്നു

വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി മോൻസൺ മാവുങ്കലിനൊപ്പം എന്ന പേരിൽ മോർഫ് ചെയ്‌ത വ്യാജ ചിത്രം പ്രചരിക്കുന്നു. സംഭവത്തിൽ ഡിജിപിയ്‌ക്ക് പരാതി നൽകിയെന്നും ചിത്രത്തിന് പിന്നിൽ രാഷ്‌ട്രീയ താൽപര്യമാണെന്നും സൂചിപ്പിച്ച് മന്ത്രി ഫേസ്‌ബുക്കിൽ കുറിപ്പിട്ടു. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് നടൻ ബൈജു വീട്ടിലെത്തിയപ്പോൾ എടുത്ത ചിത്രമാണ് ഇത്തരത്തിൽ മോ‌ർഫ് ചെയ്‌തതെന്ന് മന്ത്രി പറഞ്ഞു.
മന്ത്രി വി.ശിവൻകുട്ടിയുടെ ഫേസ്‌ബുക്ക് പോസ്‌റ്റ് :

ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിലെ പ്രതി മോൻസൻ മാവുങ്കലിനൊപ്പം എന്ന രീതിയിൽ എന്നെയും ചേർത്ത് ഒരു ഫോട്ടോ നിക്ഷിപ്ത താൽപര്യക്കാർ പ്രചരിപ്പിക്കുന്നുണ്ട്.

thepoliticaleditor
മോർഫ് ചെയ്‌ത വ്യാജ ചിത്രം

തെരഞ്ഞെടുപ്പുകാലത്ത് നടൻ ബൈജു വീട്ടിൽ എത്തിയപ്പോൾ ഞങ്ങൾ രണ്ടുപേരുമുള്ള ഫോട്ടോ എടുത്തിരുന്നു. ഈ ഫോട്ടോ മോർഫ് ചെയ്ത് മോൻസൻ മാവുങ്കലിനൊപ്പം നിൽക്കുന്നു എന്ന തരത്തിലാണ് പ്രചരിപ്പിക്കുന്നത്.
ഷീബ രാമചന്ദ്രൻ എന്ന പേരിലുള്ള അക്കൗണ്ടിൽ നിന്നും കൊണ്ടോട്ടി പച്ചപ്പട എന്ന പേരിലും ചിത്രങ്ങൾ പ്രചരിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് അന്വേഷണം നടത്താൻ ഞാൻ ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്.
വെറുതെ ഒരു പോസ്റ്റ് ഉണ്ടായതല്ല എന്ന് ഉറപ്പാണ്. പോസ്റ്റിന് പിന്നിൽ ചില രാഷ്ട്രീയ താൽപര്യങ്ങൾ ഉണ്ട് എന്ന് ഞാൻ സംശയിക്കുന്നു.

Spread the love
English Summary: morfed picture of minister sivankutty

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick