Categories
latest news

ഉടനെ സുഖം പ്രാപിക്കട്ടെ…കപില്‍ സിബല്‍ !! ഡെല്‍ഹിയില്‍ സിബലിനെതിരെ തെരുവു പ്രതിഷേധം

കോണ്‍ഗ്രസ് നേതാവ് കപില്‍സിബല്‍ നടത്തിയ ഹൈക്കമാന്‍ഡ് വിമര്‍ശനത്തിനു പിന്നാലെ സിബലിനെതിരെ ഡെല്‍ഹിയില്‍ പാര്‍ടി പ്രവര്‍ത്തകരുടെ പ്രതിഷേധം. ഗെറ്റ് വെല്‍ സൂണ്‍ കപില്‍ സിബല്‍ എന്നെഴുതിയ പ്ലക്കാര്‍ഡ് ഉയര്‍ത്തിപ്പിടിച്ചായിരുന്നു പ്രതിഷേധം. പഞ്ചാബിലെയും കേരളത്തിലെയും പാര്‍ടിയിലെ പ്രശ്‌നങ്ങളും രാജിയും പരാമര്‍ശിച്ചു കൊണ്ട്, പാര്‍ടിക്ക് ഇപ്പോള്‍ പ്രസിഡണ്ട് ഇല്ല എന്നും ആരാണ് തീരുമാനങ്ങള്‍ എടുക്കുന്നത് അറിയില്ലെന്നും കപില്‍ സിബല്‍ വാര്‍ത്താസമ്മേളനം നടത്തി പ്രതികരിച്ചിരുന്നു. തങ്ങള്‍ കോണ്‍ഗ്രസിനകത്തെ ജി-23 സംഘമാണെന്നും പാര്‍ടി വിട്ടു പോകില്ലെന്നും എന്നാല്‍ വിമര്‍ശിച്ചുകൊണ്ടേയിരിക്കുമെന്നും കപില്‍ സിബല്‍ പ്രതികരിച്ചിരുന്നു. ഇതിനോടുള്ള പ്രകോപനമാണ് സിബലിനെതിരെ പ്രതിഷേധം തെരുവിലുയരാന്‍ കാരണം. ബി.ജെ.പി.ക്കു വേണ്ടിയാണ് സിബല്‍ പ്രസ്താവന ഇറക്കുന്നതെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു.

Spread the love
English Summary: street protest against kapil sibal in delhi for his statements regarding party leadership

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick