Categories
latest news

മുൻചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ ആർഎസ്എസ് മേധാവി മോഹൻ ഭാഗവതുമായി കൂടിക്കാഴ്ച നടത്തിയതായി വാർത്ത

സുപ്രീം കോടതി മുൻചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ ആർ.എസ.എസ.മേധാവി മോഹന്‍ ഭാഗവതിനെ നാഗ്പൂരിലെ ആസ്ഥാനത്ത് സന്ദര്‍ശിച്ചതായി ഇന്ത്യൻ എക്സ്പ്രസ്സ് പത്രം വാർത്ത പുറത്തു വിട്ടു. . ആർഎസ്എസ് നേതൃത്വം ഈ റിപ്പോർട്ടുകൾ തള്ളി. സംഘപരിവാർ ആസ്ഥാനത്ത് ചെന്ന് മോഹൻഭാഗവതിനെ ജസ്റ്റിസ് ബോബ്‌ഡെ കണ്ടെന്നാണ് റിപ്പോർട്ടുകൾ. ‘മഹൽ ഏരിയയിലെ ആർഎസ്എസ് ആസ്ഥാനത്ത് വൈകിട്ട് നാലിനു അഞ്ചിനും ഇടയിലായിരുന്നു ബോബ്‌ഡെയുടെ സന്ദർശനം. ആർഎസ്എസ് സ്ഥാപകൻ കെബി ഹെഡ്‌ഗേവാറിന്റെ പൈതൃക വീടും അദ്ദേഹം സന്ദർശിച്ചു.’- എന്നാണ് ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തത്.


നാഗ്പൂർ സ്വദേശിയാണ് ജസ്റ്റിസ് ബോബ്‌ഡെ. ചീഫ് ജസ്റ്റിസ് എന്ന നിലയില്‍ ബോബ്‌ഡെ പ്രസ്താവിച്ച വിധികള്‍, പ്രത്യേകിച്ച് രാമജന്‍മ ഭൂമി-ബാബരി മസ്ജിദ് കേസിലെ സുപ്രധാനവിധി, ആര്‍.എസ്.എസ്. ആഗ്രഹിക്കുന്ന രീതിയിലായിരുന്നതുമായി ബന്ധപ്പെടുത്തി മുന്‍പു തന്നെ അദ്ദേഹത്തിന് ആര്‍.എസ്.എസ്. പക്ഷപാതിത്വം ഉണ്ടായിരുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. ഒരിക്കലും ഒരു കേന്ദ്രവും ഇത് നിഷേധിച്ചിട്ടുമില്ല.

thepoliticaleditor

ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്ന് ബോബ്‌ഡെക്ക് മുൻപ് വിരമിച്ച രഞ്ജൻ ഗൊഗോയിയെ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തത് വലിയ വിവാദമായിരുന്നു.

Spread the love
English Summary: media report says justice bobde visited rss head quarters

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick