Categories
kerala

നമ്മള്‍ ലീഗിലെ സ്ത്രീകള്‍ ആണെങ്കിലും ആദ്യം മുസ്ലിം ആണെന്ന കാര്യം മറക്കരുത്…ഗൗരിയമ്മയല്ല മാതൃക–നൂര്‍ബിന റഷീദ്

നമ്മള്‍ ലീഗിലെ സ്ത്രീകള്‍ ആണെങ്കിലും ആദ്യം മുസ്ലിം ആണെന്ന കാര്യം മറക്കരുതെന്നും കെ.ആര്‍.ഗൗരിയമ്മയല്ല തന്റെ മാതൃകയെന്നും വനിതാ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി നൂര്‍ബിന റഷീദ്. ലിംഗ രാഷ്ടീയത്തിനായല്ല സമുദായ രാഷ്ട്രീയത്തിനായാണ് ലീഗ് നിലകൊള്ളുന്നത്. ലിംഗ ന്യൂനപക്ഷത്തിനായല്ല നമ്മുടെ പ്രവര്‍ത്തനം. ഭര്‍ത്താവിനും കുടുംബത്തിനും വേണ്ടി ജീവിക്കുന്ന സ്ത്രീകളാണ് തന്റെ മാതൃക.–നൂര്‍ബിന പറഞ്ഞു. ലീഗിന്റെ ന്യൂനപക്ഷം മതന്യൂനപക്ഷമാണ്. ലിംഗ ന്യൂനപക്ഷത്തിനായി നിലകൊള‌ളണമെന്ന് ലീഗിന്റെ ഭരണഘടനയിൽ പറഞ്ഞിട്ടില്ലെന്നും നൂർബീന റഷീദ് അഭിപ്രായപ്പെട്ടു.മുസ്ലീംലീഗിന്റെ വനിതാവിദ്യാര്‍ഥി വിഭാഗമായ ഹരിത-യുടെ പുതിയ ഭാരവാഹികള്‍ക്കുള്ള ഉപദേശ രൂപേണയായിരുന്നു നൂര്‍ബിനയുടെ പ്രസംഗം.

ഹരിതയുടെ സി.എച്ച് അനുസ്‌മരണ ഏകദിന സെമിനാറിൽ സംസാരിക്കവെയാണ് നൂർബീന റഷീദ് ഇങ്ങനെ പറഞ്ഞത്. ഹരിതയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്ത ശേഷം നടന്ന ആദ്യ പരിപാടിയായിരുന്നു ഇത്. ഹരിത മുൻ ഭാരവാഹികളെ തള‌ളിപ്പറഞ്ഞ പുതിയ ഭാരവാഹികൾ പൊതുബോധത്തിന് വിപരീതമായി പാർട്ടിയെടുത്ത തീരുമാനം ശരിയാണെന്ന് കാലം തെളിയിക്കുമെന്ന് അഭിപ്രായപ്പെട്ടു.

thepoliticaleditor
Spread the love
English Summary: dont forget we are muslim says noorbina rasheed

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick