Categories
latest news

താന്‍ മുമ്പ് പറഞ്ഞത് ഇപ്പോള്‍ ശരിയായില്ലേ -പരിഹസിച്ച്‌ അമരീന്ദര്‍ സിങ്

സിദ്ദുവിന് വേണ്ടി അമരീന്ദറിനെ തള്ളിപ്പറഞ്ഞ കോണ്‍ഗ്രസ് പഞ്ചാബില്‍ ഇപ്പോള്‍ കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തു നിന്ന് നവ്ജ്യോത് സിംഗ് സിദ്ദുവിന്റെ രാജിയില്‍ അന്തംവിട്ടു നില്‍ക്കുമ്പോള്‍ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസില്‍ സിദ്ദുവിന്റെ കടുത്ത എതിരാളിയുമായിരുന്ന അമരീന്ദര്‍ സിങ് കോണ്‍ഗ്രസിനെ പരിഹസിച്ചും താന്‍ മുമ്പ് പറഞ്ഞത് ഇപ്പോള്‍ ശരിയായില്ലേ എന്ന് ചോദിച്ചും രംഗത്ത്. ട്വിറ്ററിലാണ് അമരീന്ദര്‍ പരിഹാസം ഉതിര്‍ത്തത്.
പാർട്ടിയുടെ ദേശീയ – സംസ്ഥാന നേതൃത്വങ്ങളെ ഒരുപോലെ പരിഹസിച്ചാണ് ട്വീറ്റ് . സിദ്ദു നിലപാടുകളിൽ ഉറപ്പില്ലാത്ത മനുഷ്യനാണെന്നും ഇന്ത്യയുടെ അതിർത്തി സംസ്ഥാനമായ പഞ്ചാബിന് യോജിച്ച ആളല്ലെന്നും മുമ്പ് പറഞ്ഞതാണല്ലോ എന്നായിരുന്നു അമരീന്ദർ കുറിച്ചത്. സിദ്ദു എല്ലാക്കാലത്തും നിലപാടുകളില്‍ ഉറപ്പില്ലാത്ത വ്യക്തിയാണെന്നായിരുന്നു അമരീന്ദര്‍ എല്ലാ സമയത്തും പറഞ്ഞുകൊണ്ടിരുന്നത്. സിദ്ദുവിനെ പി.സി.സി. അധ്യക്ഷനാക്കുന്നത് ഏറ്റവും എതിര്‍ത്ത ആളും അമരീന്ദര്‍ തന്നെ.

Spread the love
English Summary: amarinder singh redicules congress on siddu's resign

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick