Categories
latest news

സിദ്ദു പുറത്തേക്കെങ്കിൽ കനയ്യ, മേവാനി കോൺഗ്രസിൽ… ഇരുവരും എഐസിസി ആസ്ഥാനത്ത്

പഞ്ചാബില്‍ നവജോത് സിദ്ദു പി.സി.സി. പ്രസിഡണ്ട് സ്ഥാനം രാജിവെച്ച വാര്‍ത്ത കോണ്‍ഗ്രസില്‍ വിവാദം സൃഷ്ടിക്കുന്നതിനിടയില്‍ ബിഹാറിലെ സി.പി.ഐ.താര നേതാവ് കനയ്യകുമാറും ഗുജറാത്തില്‍ നിന്നുള്ള ദളിത് താര നേതാവ് ജിഗ്നേഷ് മേവാനിയും കോണ്‍ഗ്രസിലേക്ക് വലതുകാല്‍ വെച്ച് കയറി. ഡെല്‍ഹിയിലെ
ഷഹീദ്-ഇ-അസം ഭഗത് സിംഗ് പാർക്കിൽ ഭഗത്‌ സിംഗിന് പുഷ്‌പാർച്ചന നടത്തിയ ശേഷം എഐസിസി ആസ്ഥാനത്തെത്തിയ ഇരുവരെയും പാർട്ടിയിലേക്ക് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേ വാല എന്നിവർ ചേർന്ന് സ്വാഗതം ചെയ്‌തു.

കോൺഗ്രസിനല്ലാതെ മറ്റൊരു പാർട്ടിക്കും പ്രതിപക്ഷത്തെ നയിക്കാനാകില്ലെന്ന് കനയ്യ കുമാർ അഭിപ്രായപ്പെട്ടു. കോൺഗ്രസ് ഭഗത് സിംഗിന്റെ ധൈര്യം ഉയർത്തിപ്പിടിത്തുന്ന പാർട്ടിയാണ്. ഗാന്ധിജിയുടെ സ്വപ്‌നവും അംബേദ്‌കറുടെ മൂല്യങ്ങളുമാണ് കോൺഗ്രസിന്റെ അടിസ്ഥാനമെന്നും കനയ്യ പറഞ്ഞു.

thepoliticaleditor
Spread the love
English Summary: kanayya kumar and jignesh mevani joined congress

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick