Categories
kerala

കോഴിക്കോട് മാവൂര്‍ സ്വദേശിയായ ബാലന്റെ മരണം: നിപ ബാധയെന്ന് സ്ഥിരീകരിച്ചു…ഇന്നലെ മുതല്‍ തന്നെ പ്രതിരോധ ഒരുക്കങ്ങള്‍

മാവൂര്‍ മുന്നൂര്‍ സ്വദേശിയായ 12 വയസ്സുള്ള കുട്ടി ഇന്ന് പുലര്‍ച്ചെ മരിച്ചത് നിപ ബാധിച്ചാണെന്ന് ആരോഗ്യമന്ത്രി സ്ഥിരീകരിച്ചു. വൈറസ് ബാധയുടെ ഉറവിടം കണ്ടെത്തിയിട്ടില്ല. കുട്ടിയുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കല്‍ ഇന്നലെ രാത്രി തന്നെ ആരംഭിച്ചു. ആറ് ദിവസമായി കുട്ടി അബോധാവസ്ഥയിലായിരുന്നു. ഡോക്ടര്‍മാര്‍ക്ക് സംശയം തോന്നിയതു കൊണ്ടാണ് സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചത്. തുടക്കം സാധാരണ പനിയായിരുന്നു. പനിബാധിച്ച കുട്ടിയെ ആദ്യം ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ഭേദമാകാതിരുന്നതോടെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. അവിടെ കുറച്ച് സമയം തുടര്‍ന്നു. ഇവിടെ നിന്നാണ് ഒന്നാം തിയതിയോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ 104 ഡി​ഗ്രി പനിയുണ്ടായിരുന്നു . മസ്തിഷ്‌കജ്വരവും ഛര്‍ദ്ദിയും ഉണ്ടായിരുന്നു.

Spread the love
English Summary: death of boy due to nippa minister clarifies

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick