Categories
latest news

കര്‍ഷകരുടെ ഭാരത്‌ ബന്ദ്‌ ശക്തം…ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ സ്‌തംഭിച്ചു…സിംഗു അതിര്‍ത്തില്‍ ഒരു കര്‍ഷകന്‍ മരിച്ചു

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സംയുക്ത കിസാന്‍ മോര്‍ച്ച ആഹ്വാനം ചെയ്‌്‌ത ഭാരത്‌ ബന്ദ്‌ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ സ്‌്‌തംഭിപ്പിച്ചു. ഹരിയാന, പഞ്ചാബ്‌, ഡല്‍ഹി, ഉത്തര്‍പ്രദേശ്‌, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ ബന്ദ്‌ ജനജീവിതത്തെ ബാധിച്ചു. ദേശീയ, സംസ്ഥാന പാതകള്‍ തടസ്സപ്പെട്ടു. വാഹനങ്ങള്‍ വഴി തിരിച്ചു വിടേണ്ടിവന്നു. ട്രെയിന്‍ഗതാഗതത്തെയും ബന്ദ്‌ ബാധിച്ചു. ഡെല്‍ഹിയില്‍ നിന്നും പോകുന്ന പല ട്രെയിനുകളും റദ്ദാക്കി. വൈകീട്ട്‌ നാല്‌ മണിവരെ കര്‍ഷകര്‍ ചക്രസ്‌തംഭന സമരവും നടത്തുന്നുണ്ട്‌.
അതിനിടെ ഡെല്‍ഹി-സിംഗു അതിര്‍ത്തിയില്‍ സമരത്തില്‍ പങ്കെടുക്കുന്ന ഒരു കര്‍ഷകന്‍ മരിച്ചത്‌ സംഘര്‍ഷം വര്‍ധിപ്പിച്ചു. ഹൃദയാഘാതം മൂലമാണ്‌ മരണമെന്ന്‌ പൊലീസ്‌ പറയുന്നു. ഭാഗേല്‍ റാം എന്നാണ്‌ മരിച്ചയാളുടെ പേരെന്നും പോലീസ്‌ പറഞ്ഞു.

Spread the love
English Summary: bharath bandh very strong in norht indian states

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick