Categories
kerala

വി എം സുധീരൻ എ.ഐ.സി.സി. അംഗത്വവും രാജിവച്ചു

കെപിസിസി രാഷ്ട്രീയ കാര്യ സമിതിയിൽ നിന്നും രാജി വെച്ച് സംസ്ഥാന നേതൃത്വത്തോട് എതിർപ്പുയർത്തിയ വി എം സുധീരൻ എ.ഐ.സി.സി. അംഗത്വവും രാജിവച്ചു. ഹൈക്കമാൻഡിൻ്റെ ഇടപെടൽ ഫലപ്രദമല്ലായെന്നാരോപിച്ചാണ് രാജി. ഹൈക്കമാണ്ടിനെതിരെ സുധീരൻ രൂക്ഷ വിമർശനം ഉയർത്തി. താൻ ഉയർത്തിയ വിഷയത്തിൽ ഹൈക്കമാൻഡ് ഒരു താല്പര്യവും എടുക്കുന്നില്ല എന്ന തോന്നൽ ആണ് വീണ്ടും കടുത്ത നടപടിയിലേക്കു സുധീരനെ നയിച്ചത് എന്നാണ് വിവരം.

പാര്‍ട്ടിയില്‍ സമീപകാലത്തുണ്ടായ പുനഃസംഘടന ഉള്‍പ്പെടെയുള്ള നടപടികളില്‍ കടുത്ത അതൃപ്തിയാണ് സുധീരന് ഉണ്ടായിരുന്നത്. കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗം എന്ന നിലയിലും മുന്‍ കെപിസിസി അധ്യക്ഷന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള തന്നെ പാര്‍ട്ടി നേതൃത്വം അവഗണിക്കുന്നു എന്ന നിലപാടായിരുന്നു.

thepoliticaleditor
Spread the love
English Summary: vm sudheeran quits aicc membership

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick