Categories
latest news

പ്രതിഷേധം ഫലിച്ചു, രാഹുലിന്റെ ട്വിറ്റര്‍ ഹാന്‍ഡില്‍ പുനസ്ഥാപിച്ചു

തന്റെ ട്വിറ്റര്‍ അക്കൗണ്ട് തടഞ്ഞതിനെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ശക്തമായ വിമര്‍ശനവുമായി രംഗത്തു വന്നതിനു പിന്നാലെ അക്കൗണ്ട് പുനസ്ഥാപിച്ച് ട്വിറ്റര്‍. ഒരാഴ്ചയായി രാഹുലിന്റെ അക്കൗണ്ട് നിരോധിച്ചിട്ട്. രാഹുലിന്റെ മാത്രമല്ല, രാഹുലിനെ പിന്തുണച്ച് രംഗത്തു വന്ന പല കോണ്‍ഗ്രസ് നേതാക്കളുടെയും അക്കൗണ്ട് ബ്ലോക്ക് ചെയ്തിരുന്നു. ഇവയില്‍ പലതും പുനസ്ഥാപിച്ചതായും ട്വിറ്റര്‍ വക്താവ് അറിയിച്ചിട്ടുണ്ട്.
ട്വിറ്റര്‍ കേന്ദ്രസര്‍ക്കാരിന്റെ അതേ രാഷ്ട്രീയം കളിക്കുകയാണെന്നും ഇന്ത്യന്‍ ജനാധിപത്യത്തിലെ അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരായി നീങ്ങുകയാണെന്നും രാഹുല്‍ ഇന്നലെ കടുത്ത വിമര്‍ശനം ഉയര്‍ത്തിയിരുന്നു.
ഡെല്‍ഹിയില്‍ ഒന്‍പത് വയസ്സുകാരിയെ മാനഭംഗം ചെയ്ത് കൊന്ന് ജഡം കത്തിച്ച സംഭവത്തില്‍ ശക്തമായി പ്രതികരിച്ച രാഹുല്‍ഗാന്ധി പെണ്‍കുട്ടിയുടെ ബന്ധുക്കളുമായി സംസാരിച്ചതിന്റെ ഫോട്ടോ ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. ഇതിനെതിരെ ഡെല്‍ഹി പൊലീസ് നല്‍കിയ പരാതിയിലാണ് ട്വിറ്റര്‍ രാഹുലിന്റെ അക്കൗണ്ട് നീക്കം ചെയ്തത്.

Spread the love
English Summary: twitter restored the account handle of rahul gandhi

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick